---
title: "അമിതഭാരവുമായി വന്ന ടോറസ് സൈഡിലേക്ക്‌ കയറ്റി ; റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴ്ന്നു"
english_title: "An overloaded Taurus was pushed onto its side; one side of the road collapsed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310005/an-overloaded-taurus-was-pushed-onto-its-side-one-side-of-the-road-collapsed"
published_at: "2025-08-21T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6caf4615e1_road_.jpg"
keywords: []
---

# അമിതഭാരവുമായി വന്ന ടോറസ് സൈഡിലേക്ക്‌ കയറ്റി ; റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴ്ന്നു

> **Lead Summary:** കോലഞ്ചേരി : പട്ടിമ​റ്റം–മൂവാ​റ്റുപുഴ റോഡിൽ പട്ടിമറ്റം ജങ്‌ഷന് കിഴക്കുവശം സി​റ്റി ഫർണിച്ചർ മാർട്ടിനുസമീപം റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴ്ന്നു. ആറുമാസംമുമ്പ് ആധുനികനിലവാരത്തിൽ പൂർത്തിയാക്കിയ റോഡാണിത്. അമിതഭാരവുമായി വന്ന ടോറസ് സൈഡിലേക്ക്‌ കയറ്റിയതാണ് ഇടിയാൻ കാരണം.

## Article Content

കോലഞ്ചേരി : പട്ടിമ​റ്റം–മൂവാ​റ്റുപുഴ റോഡിൽ പട്ടിമറ്റം ജങ്‌ഷന് കിഴക്കുവശം സി​റ്റി ഫർണിച്ചർ മാർട്ടിനുസമീപം റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴ്ന്നു. ആറുമാസംമുമ്പ് ആധുനികനിലവാരത്തിൽ പൂർത്തിയാക്കിയ റോഡാണിത്. അമിതഭാരവുമായി വന്ന ടോറസ് സൈഡിലേക്ക്‌ കയറ്റിയതാണ് ഇടിയാൻ കാരണം.

റോഡിന്റെ എതിർദിശയിലെ പോക്ക​റ്റ് റോഡിൽനിന്ന്‌ മഴവെള്ളം, താഴേയുള്ള ഇരട്ടപ്പാടത്തേക്ക്‌ പോകുന്ന സ്ഥലത്താണ് ഇടിഞ്ഞത്. തുടർച്ചയായി പെയ്ത മഴയിൽ ഇടിഞ്ഞഭാഗത്തുള്ള മണ്ണ് കാര്യമായി ഒലിച്ചുപോയിരുന്നു. ഇതിനുപുറമെ ടോറസ് കൂടി കയറിയതോടെ റോഡ് പൂർണമായും ഇടിഞ്ഞുതാണു.

മഴുവന്നൂർ പഞ്ചായത്തിലെ വിവിധ ക്വാറി, ക്രഷർ യൂണിറ്റുകളിൽനിന്ന് അനുവദനീയമായതിലും ഇരട്ടിലോഡുമയി പായുന്ന ടോറസുകളാണ് അപകടമുണ്ടാക്കുന്നത്. രാവിലെയുള്ള പൊലീസ്, ആർടി പരിശോധനകൾ ഒഴിവാക്കാൻ പുലർച്ചെ നാലുമുതൽ റോഡിൽ ടോറസുകളുടെ വിളയാട്ടമാണ്.

പ്രഭാതസവാരിക്കിറങ്ങുന്നവരടക്കം ഭയന്നാണ് സഞ്ചരിക്കുന്നത്.ഇടിഞ്ഞ റോഡ് ദ്രുതഗതിയിൽ നിർമാണം പൂർത്തിയാക്കാൻ പി വി ശ്രീനിജിൻ എംഎൽഎ നിർദേശം നൽകി. അപകടാവസ്ഥയിലായ ഭാഗത്ത് അടിയന്തര അറ്റകുറ്റപ്പണി പൂർത്തിയാക്കില്ലെങ്കിൽ വാഹനങ്ങൾ സൈഡ് നൽകുമ്പോൾ വലിയ അപകടങ്ങളുണ്ടായേക്കാം.

ജനപ്രതിനിധികളടക്കം ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതോടെ കിഫ്ബി ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിച്ച് അടിയന്തര റിപ്പോർട്ട് കൈമാറാൻ എംഎൽഎ നിർദേശിച്ചു. അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചശേഷം ഇടിഞ്ഞഭാഗം വേഗത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തുടർച്ചയായുള്ള മഴയെ തുടർച്ചയായുള്ള മഴയെ തുടർന്നാകാം സൈഡ് ഇടിഞ്ഞതെന്നാണ് പ്രാഥമികനിഗമനം. റിസ്ക് ആൻഡ് കോസ്റ്റ് ഇനത്തിൽ പൂർത്തിയാക്കേണ്ടത്. മിംസ് കൺവൻഷൻ സെന്റർമുതൽ എതിർവശത്തെ ഇടറോഡുകളിൽനിന്ന് വരുന്ന വെള്ളം കാന തീർത്ത് ഒഴുക്കിയാൽ മാത്രമാണ് പ്രശ്നത്തിന് ശാശ്വതപരിഹാരമാക‍ൂവെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310005/an-overloaded-taurus-was-pushed-onto-its-side-one-side-of-the-road-collapsed)