---
title: "കൂത്താട്ടുകുളം നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് 29-ന്"
english_title: "Election for the post of Vice Chairman in Koothattukulam Municipality on the 29th"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309990/election-for-the-post-of-vice-chairman-in-koothattukulam-municipality-on-the-29th"
published_at: "2025-08-21T12:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6c0f680c1e_election_.jpg"
keywords: []
---

# കൂത്താട്ടുകുളം നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് 29-ന്

> **Lead Summary:** കൂത്താട്ടുകുളം : അവിശ്വാസപ്രമേയത്തിലൂടെ ഇടതുമുന്നണിക്ക് ഭരണം നഷ്‌ടപ്പെട്ട കൂത്താട്ടുകുളം നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് 29-ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.ചെയർപേഴ്സൺ സ്ഥാനത്തേക്ക് അന്ന് രാവിലെ 11-ന് ആണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

## Article Content

കൂത്താട്ടുകുളം : അവിശ്വാസപ്രമേയത്തിലൂടെ ഇടതുമുന്നണിക്ക് ഭരണം നഷ്‌ടപ്പെട്ട കൂത്താട്ടുകുളം നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് 29-ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.ചെയർപേഴ്സൺ സ്ഥാനത്തേക്ക് അന്ന് രാവിലെ 11-ന് ആണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ചാം തീയതിയാണ് അവിശ്വാസപ്രമേയത്തിലൂടെ ചെയർപേഴ്‌സൺ വിജയാശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് (ഇരുവരും സിപിഎം) എന്നിവർക്ക് പദവികൾ നഷ്ടപ്പെട്ടത് യുഡിഎഫ്. പാളയത്തിലേക്കെത്തിയ വിമത സിപിഎം കൗൺസിലർ കലാരാജുവും സ്വതന്ത്രൻ പി.ജി. സുനിൽകുമാറും നൽകിയ പിന്തുണയാണ് അവിശ്വാസപ്രമേയം വിജയിക്കാൻ കാരണം.

25 അംഗങ്ങളുള്ള കൗൺസിലിൽ യുഡിഎഫ്-11, സ്വതത്രൻ-1, സിപിഎം വിമത-1, എൽഡിഎഫ്-12 എന്നിപ്രകാരമാണ് കക്ഷിനില. ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ ഓഫീസർ ക്കാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ചുമതല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309990/election-for-the-post-of-vice-chairman-in-koothattukulam-municipality-on-the-29th)