---
title: "വാഹനാപകടം ; 17 സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക് "
english_title: "Vehicle accident; 17 school students injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309973/vehicle-accident-17-school-students-injured"
published_at: "2025-08-21T11:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6b1a766e2e_aqccident_.jpg"
keywords: []
---

# വാഹനാപകടം ; 17 സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക് 

> **Lead Summary:** മൂവാറ്റുപുഴ​ : ​മൂവാറ്റുപുഴ തേനി പാതയില്‍ രണ്ടാര്‍കര -കോട്ടറോഡിലെ മണിയംകുളം കവലയിലുണ്ടായ വാഹനാപകടത്തിൽ 17 വിദ്യാർഥികൾക്ക്‌ പരിക്കേറ്റു. വിദ്യാർഥികളുമായി പോയ ക്രൂയിസർ, സ്‌കൂൾ ബസുകളാണ്‌ അപകടത്തിൽപ്പെട്ടത്‌. മുന്നിൽപ്പോയ ക്രൂയിസർ പെട്ടെന്ന്‌ നിർത്തിയതോടെ ബസും നിർത്തി. ഇ‍ൗ ബസിന്‌ പിന്നിലായി ടോറസ്‌ ഇടിച്ചാണ്‌ അപകടം.

## Article Content

മൂവാറ്റുപുഴ​ : ​മൂവാറ്റുപുഴ തേനി പാതയില്‍ രണ്ടാര്‍കര -കോട്ടറോഡിലെ മണിയംകുളം കവലയിലുണ്ടായ വാഹനാപകടത്തിൽ 17 വിദ്യാർഥികൾക്ക്‌ പരിക്കേറ്റു. വിദ്യാർഥികളുമായി പോയ ക്രൂയിസർ, സ്‌കൂൾ ബസുകളാണ്‌ അപകടത്തിൽപ്പെട്ടത്‌. മുന്നിൽപ്പോയ ക്രൂയിസർ പെട്ടെന്ന്‌ നിർത്തിയതോടെ ബസും നിർത്തി. ഇ‍ൗ ബസിന്‌ പിന്നിലായി ടോറസ്‌ ഇടിച്ചാണ്‌ അപകടം.

ബസിലെ പന്ത്രണ്ടും ക്രൂയിസറിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കുമാണ് പരിക്ക്. മൂവാറ്റുപുഴ വിമലഗിരി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഇവാന്‍ ജോര്‍ജ് മാത്യു (4), സിയാന്‍ റാബി ആദം (9), ജൂഡ് ജോര്‍ജ് മാത്യു(9), ലോറ വില്യം (10), ധ്യാന്‍ തോമസ് (7), മുഹമ്മദ് അയാന്‍ (9), ആന്‍ഫിന്‍ റെജി (7), ഏഞ്ചല്‍ റെജി (11), മീര ഹാരീസ് (11), അലീന ആര്‍. മഞ്‌ജേഷ് (16), സെലീന സേറ മഞ്‌ജേഷ് (5), ഇവാന്‍ ജോര്‍ജ് മാത്യു (14), ക്രൂയിസർ വാനഹത്തിലുണ്ടായിരുന്ന മൂവാറ്റുപുഴ നിര്‍മല പബ്ലിക്‌ സ്‌കൂളിലെ മുഹമ്മദ് അയാന്‍ (9), ആര്‍ച്ച നീരജ് (8), ദേവസൂര്യ വിമല്‍ (10), ദേവജിത്ത് വിനില്‍ (14), കെ ഇവാന്‍ഞ്ചലി (9) എന്നിവർക്കാണ് പരിക്കേറ്റത്.

സ്കൂൾ ബസിലെ അഞ്ചുപേരെയും ക്രൂയിസറിലെ ഒരു കുട്ടിയെയും മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയിലും ബസിലെ ഏഴുപേരെയും ക്രൂയിസറിലെ നാലുപേരെയും മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചു. ധ്യാൻ തോമസിന്റെ രണ്ട് പല്ലുകൾ അടർന്നുപോയി. ഒരെണ്ണത്തിന് കേടുപാടുണ്ട്. ആൽഫിൻ റെജിയുടെ മുഖത്ത് മുറിവേറ്റു.

സിയാൻ റാബി ആദത്തിന്റെ തലയിൽ മുറിവേറ്റു. മീര ഹാരീസിന്റെ കഴുത്തിന് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിസാരപരിക്കേറ്റ കുട്ടികളെ പ്രാഥമിക ചികിത്സ നൽകി വിട്ടു.

ബുധൻ രാവിലെ 8.30 ഓടെയാണ് അപകടം. ബസിന്റെ പിന്നിൽ ടോറസ്‌ ഇടിച്ചതോടെ ബസ്‌ ക്ര‍ൂയിസറിൽ ഇടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് കേടുപറ്റി. മൂവാറ്റുപുഴ പൊലീസ് മേൽനടപടിയെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309973/vehicle-accident-17-school-students-injured)