---
title: "പാർക്കിങ്ങുമായിചൊല്ലി  തർക്കം ,  പ്രദേശവാസിയായ യുവാവിനെ സംഘംചേർന്ന് ആക്രമിച്ചു ; പ്രതികൾ അറസ്റ്റിൽ"
english_title: "Local youth attacked by gang over parking dispute; accused arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309813/local-youth-attacked-by-gang-over-parking-dispute-accused-arrested"
published_at: "2025-08-20T14:21:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a58d9b42d55_arresrt.jpg"
keywords: []
---

# പാർക്കിങ്ങുമായിചൊല്ലി  തർക്കം ,  പ്രദേശവാസിയായ യുവാവിനെ സംഘംചേർന്ന് ആക്രമിച്ചു ; പ്രതികൾ അറസ്റ്റിൽ

> **Lead Summary:** കൊച്ചി : വൈറ്റില പൊന്നുരുന്നി ഭാഗത്ത് പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രദേശവാസിയായ യുവാവിനെ സംഘംചേർന്ന് ആക്രമിച്ച കേസിൽ രണ്ടുപ്രതികൾ അറസ്റ്റിൽ. വൈറ്റില ചളിക്കവട്ടം സ്വദേശി മനീഷ് കുമാർ , പൊന്നുരുന്നി സ്വദേശി സുജിത് എന്നിവരാണ്‌ അറസ്റ്റിലായത്‌.

## Article Content

കൊച്ചി : വൈറ്റില പൊന്നുരുന്നി ഭാഗത്ത് പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രദേശവാസിയായ യുവാവിനെ സംഘംചേർന്ന് ആക്രമിച്ച കേസിൽ രണ്ടുപ്രതികൾ അറസ്റ്റിൽ. വൈറ്റില ചളിക്കവട്ടം സ്വദേശി മനീഷ് കുമാർ , പൊന്നുരുന്നി സ്വദേശി സുജിത് എന്നിവരാണ്‌ അറസ്റ്റിലായത്‌.

കഴിഞ്ഞ 17ന്‌ രാത്രി ഏഴിനായിരുന്നു സംഭവം.പ്രദേശവാസിയായ യുവാവിന്റെ സുഹൃത്ത് കുടുംബത്തോടൊപ്പം വന്ന ഓട്ടോറിക്ഷ റോഡരികിൽ പാർക്ക്‌ ചെയ്തത്‌ അവിടെയുണ്ടായിരുന്ന മദ്യപസംഘം ചോദ്യംചെയ്തു. തർക്കം കണ്ട്‌ അങ്ങോട്ടെത്തിയ യുവാവിനെ സംഘം ക്രൂരമായി മർദിക്കുകയും സ്‌ത്രീകളെയടക്കം അസഭ്യം പറയുകയും ചെയ്തു.

ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ അസ്ഥിക്ക്‌ പൊട്ടലുണ്ടാകുകയും പല്ല്‌ ഒടിഞ്ഞുപോകുകയും ചെയ്തു. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ ആർ രൂപേഷിന്റെ നേതൃത്വത്തിൽ സബ്‌ ഇൻസ്‌പെക്ടർ ഒ എസ്‌ ഹരിശങ്കർ, എഎസ്‌ഐമാരായ പി വി സിഘോഷ്‌, ഷാനവാസ്‌, എസ്‌സിപി ഒമാരായ അഖിൽ പത്മൻ, സി കെ അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളെ റിമാൻഡ്‌ ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309813/local-youth-attacked-by-gang-over-parking-dispute-accused-arrested)