---
title: "കെഎസ്ആർടിസി നിർമാണം പൂർത്തീകരിച്ച ആധുനിക ഡിപ്പോയിലേക്ക് ഉപകരണങ്ങൾ കൈമാറി "
english_title: "KSRTC hands over equipment to newly constructed modern depot"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309796/ksrtc-hands-over-equipment-to-newly-constructed-modern-depot"
published_at: "2025-08-20T13:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a582718e4c8_bus.jpg"
keywords: []
---

# കെഎസ്ആർടിസി നിർമാണം പൂർത്തീകരിച്ച ആധുനിക ഡിപ്പോയിലേക്ക് ഉപകരണങ്ങൾ കൈമാറി 

> **Lead Summary:** കോതമംഗലം : കെഎസ്ആർടിസിയുടെ നിർമാണം പൂർത്തീകരിച്ച ആധുനിക ബസ് ടെർമിനലിലേക്ക് കുത്തുകുഴി സഹകരണ ബാങ്ക്‌ ഉപകരണങ്ങൾ കൈമാറി. ആന്റണി ജോൺ എംഎൽഎയുടെ ആസ്തിവികസന ഫണ്ട് 2.5 കോടി രൂപ ചെലവഴിച്ചാണ്‌ ബസ് ടെർമിനൽ നിർമിച്ചത്‌.

## Article Content

കോതമംഗലം : കെഎസ്ആർടിസിയുടെ നിർമാണം പൂർത്തീകരിച്ച ആധുനിക ബസ് ടെർമിനലിലേക്ക് കുത്തുകുഴി സഹകരണ ബാങ്ക്‌ ഉപകരണങ്ങൾ കൈമാറി. ആന്റണി ജോൺ എംഎൽഎയുടെ ആസ്തിവികസന ഫണ്ട് 2.5 കോടി രൂപ ചെലവഴിച്ചാണ്‌ ബസ് ടെർമിനൽ നിർമിച്ചത്‌.

ഇതിന്റെ കോൺഫറൻസ് ഹാളിലേക്ക് ആവശ്യമായ ഉപകരണങ്ങളാണ്‌ ബാങ്ക്‌ കൈമാറിയത്. എംഎൽഎ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് കെ കെ വർഗീസ്, ജോസ് പുല്ലൻ, സി എസ് രാജു, വി ടി ഹരിഹരൻ, ജെ ജി നിജാമുദീൻ, അനസ് മുഹമ്മദ്‌, ബിജി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309796/ksrtc-hands-over-equipment-to-newly-constructed-modern-depot)