---
title: "കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം , സൈനികൻ മരിച്ചു ; ഭാര്യക്ക് ഗുരുതര പരിക്ക്‌"
english_title: "KSRTC bus and bike collide, soldier dies; wife seriously injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309793/ksrtc-bus-and-bike-collide-soldier-dies-wife-seriously-injured"
published_at: "2025-08-20T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a57f1d0cc50_aqccident.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം , സൈനികൻ മരിച്ചു ; ഭാര്യക്ക് ഗുരുതര പരിക്ക്‌

> **Lead Summary:** വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. സൈനികൻ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. മദ്രാസ് റെജിമെന്റിലെ ജവാനായ തിരുവനന്തപുരം തിരുവല്ലം അമ്പിളി നിവാസിൽ അഖിലാണ് മരിച്ചത്. ഭാര്യ ഐശ്വര്യക്കാണ് പരിക്കേറ്റത്.

## Article Content

വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. സൈനികൻ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. മദ്രാസ് റെജിമെന്റിലെ ജവാനായ തിരുവനന്തപുരം തിരുവല്ലം അമ്പിളി നിവാസിൽ അഖിലാണ് മരിച്ചത്. ഭാര്യ ഐശ്വര്യക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് എം.സി. റോഡിൽ വെമ്പായത്തിന് സമീപം കൊപ്പത്ത് വെച്ചായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്നും നെടുമങ്ങാടേക്ക് പോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽനിന്നും വന്ന ബൈക്കിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നും തെറിച്ചുവീണ ദമ്പതികൾക്ക് ഗുരുതുരമായ പരിക്കേറ്റു. നാട്ടുകാർ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അഖിൽ മരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309793/ksrtc-bus-and-bike-collide-soldier-dies-wife-seriously-injured)