---
title: "പാമ്പാക്കുട  ഗ്രാമപ്പഞ്ചായത്തിൽ ഓർമ്മമരം പച്ചത്തുരുത്ത് പദ്ധതി തുടങ്ങി"
english_title: "Ormamaram Pachathuruthu project started in Pampakuda Grama Panchayat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309786/ormamaram-pachathuruthu-project-started-in-pampakuda-grama-panchayat"
published_at: "2025-08-20T12:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5797893e04_pampadakkuda.jpg"
keywords: []
---

# പാമ്പാക്കുട  ഗ്രാമപ്പഞ്ചായത്തിൽ ഓർമ്മമരം പച്ചത്തുരുത്ത് പദ്ധതി തുടങ്ങി

> **Lead Summary:** പാമ്പാക്കുട : പാമ്പാക്കുട ഗ്രാമപ്പഞ്ചായത്തിൽ ഓർമ്മമരം പച്ചത്തുരുത്ത് പദ്ധതി തുടങ്ങി. ഹരിതകേരള മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായിചേർന്ന് നടപ്പാക്കുന്നതാണ് പച്ചത്തുരുത്ത് പദ്ധതി.

## Article Content

പാമ്പാക്കുട : പാമ്പാക്കുട ഗ്രാമപ്പഞ്ചായത്തിൽ ഓർമ്മമരം പച്ചത്തുരുത്ത് പദ്ധതി തുടങ്ങി. ഹരിതകേരള മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായിചേർന്ന് നടപ്പാക്കുന്നതാണ് പച്ചത്തുരുത്ത് പദ്ധതി.

പദ്ധതിയിൽപ്പെടുത്തി പാമ്പാക്കുട മൃഗാശുപത്രി വളപ്പിൽ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ ഓർമ്മയ്ക്കായി ഓർമ്മമരങ്ങൾ നട്ടു.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാമ്പാക്കുട ഗ്രാമപ്പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ഒരു തൈ നടാം ജനകീയ വൃക്ഷവത്‌കരണ കാംപെയ്ന‌ിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ എഴുപതോളം ഫലവൃക്ഷത്തൈകളാണ് നട്ടത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആശാസനൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമളാപ്രസാദ്, സ്ഥിരംസമിതി അധ്യക്ഷരായ രൂപാരാജു, പി.എസ്. റീനാമ്മ, അംഗങ്ങളായ ബേബി ജോസഫ്, റീജാമോൾ ജോബി, രാധാ നാരായണൻകുട്ടി, ജിനു സി. ചാണ്ടി, ആലീസ്വർഗീസ്, ഉഷാ രമേശ്, ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞുമോൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309786/ormamaram-pachathuruthu-project-started-in-pampakuda-grama-panchayat)