---
title: "വാരിയെല്ലുകൾതകർന്ന് ശ്വാസ കോശത്തിൽ കയറി , മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു  "
english_title: "Father dies after being beaten by son, ribs broken and lungs punctured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309778/father-dies-after-being-beaten-by-son-ribs-broken-and-lungs-punctured"
published_at: "2025-08-20T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a57361af024_death.jpg"
keywords: []
---

# വാരിയെല്ലുകൾതകർന്ന് ശ്വാസ കോശത്തിൽ കയറി , മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു  

> **Lead Summary:** കട്ടപ്പന: ഇടുക്കിയിൽ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. രാജാക്കാട് സ്വദേശി മധു ആണ് മരിച്ചത്. കഴിഞ്ഞ 14നാണ് മധുവിനെ മകൻ സുധീഷ് മർദിച്ചത്. ​ഗുരുതരമായി പരിക്കേറ്റ മധുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയവേയാണ് മരണം.

## Article Content

കട്ടപ്പന: ഇടുക്കിയിൽ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. രാജാക്കാട് സ്വദേശി മധു ആണ് മരിച്ചത്. കഴിഞ്ഞ 14നാണ് മധുവിനെ മകൻ സുധീഷ് മർദിച്ചത്. ​ഗുരുതരമായി പരിക്കേറ്റ മധുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയവേയാണ് മരണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സുധീഷ് മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ബഹളമുണ്ടാക്കിയത്. തുടർന്ന് അമ്മയെ മർദ്ദിക്കുകയായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്തപ്പോൾ സുധീഷ് മധുവിനെയും ആക്രമിക്കുകയായിരുന്നു. തടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു.

വാരിയെല്ലുകൾതകർന്ന് ശ്വാസ കോശത്തിൽ കയറിയതായാണ് വിവരം.​ഗുരുതരമായി പരിക്കേറ്റ മധുവിനെ നാട്ടുകാർ ചേർന്നാണ് രാജാക്കാട് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തിൽ പൊലീസ് കേസെടുത്തു. സുധീഷിനെ രാജാക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

=

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309778/father-dies-after-being-beaten-by-son-ribs-broken-and-lungs-punctured)