---
title: "പിറവം ബസ്റ്റാൻഡിൽ തെരുവു നായ ശല്യം രൂക്ഷം"
english_title: "Stray dog nuisance at Piravom bus stand"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309735/stray-dog-nuisance-at-piravom-bus-stand"
published_at: "2025-08-20T10:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a55a37d9962_theruvu.jpg"
keywords: []
---

# പിറവം ബസ്റ്റാൻഡിൽ തെരുവു നായ ശല്യം രൂക്ഷം

> **Lead Summary:** **പിറവം : ** പിറവം നഗരസഭ ബസ്റ്റാൻഡിൽ തെരുവു നായ ശല്യം രൂക്ഷം. രാവിലെ വിദ്യാർത്ഥിക്കൾ അടക്കം നൂറ് കണക്കിന് ആളുകളാണ് ബസ് സ്റ്റാൻഡിൽ യാത്രക്കായി എത്തുന്നത്.

## Article Content

**പിറവം : ** പിറവം നഗരസഭ ബസ്റ്റാൻഡിൽ തെരുവു നായ ശല്യം രൂക്ഷം. രാവിലെ വിദ്യാർത്ഥിക്കൾ അടക്കം നൂറ് കണക്കിന് ആളുകളാണ് ബസ് സ്റ്റാൻഡിൽ യാത്രക്കായി എത്തുന്നത്.

നായകൾ വാഹനത്തിന് കുറുകെ നിന്നും, യാത്രക്കാരുടെ പുറകെ ചെന്നും ശല്യപ്പെടുത്തുന്നു. നഗരസഭ മിക്കവാറും നായക്കളെയും പിടിച്ച് വാക്ക്സിനേഷൻ ചെയ്തിരുന്നു.

എന്നാൽ ഇവയെ സംരക്ഷിക്കാൻ സംവിധാനമില്ലാത്തതിനാൽ പിടിച്ച് കുത്തിവെയ്പ്പിന് ശേഷം വിട്ടു കളയുകയാണ് പതിവ്. കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായ മനുഷ്യരെയും, വളർത്ത് മൃഗങ്ങളെയും ആക്രമിച്ചിരുന്നു. എത്രയും വേഗം തെരുവ് നായ മുക്തമായ നഗരസഭയായി മാറ്റുവാൻ വേണ്ട നടപടി അധിക്കാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് നാട്ടുക്കാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309735/stray-dog-nuisance-at-piravom-bus-stand)