---
title: "സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഇരുമ്പ്കമ്പി തലയില്‍ തുളച്ചുകയറി യുവാവ് മരിച്ചു"
english_title: "Steamer explodes; young man dies after iron wire pierces his head"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309545/steamer-explodes-young-man-dies-after-iron-wire-pierces-his-head"
published_at: "2025-08-19T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4219a5326b_death.jpg"
keywords: []
---

# സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഇരുമ്പ്കമ്പി തലയില്‍ തുളച്ചുകയറി യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ : സ്റ്റീമർ പൊട്ടിത്തെറിച്ച് പരിക്കേറ്റ അസാം സ്വദേശി മരിച്ചു. നാടുകാണി കിൻഫ്ര പാർക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലെ തൊഴിലാളി അമീർ ഹുഹൈൻആണ് മരിച്ചത്.

## Article Content

കണ്ണൂർ : സ്റ്റീമർ പൊട്ടിത്തെറിച്ച് പരിക്കേറ്റ അസാം സ്വദേശി മരിച്ചു. നാടുകാണി കിൻഫ്ര പാർക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലെ തൊഴിലാളി അമീർ ഹുഹൈൻആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പ്‌കമ്പി തുളച്ചുകയറി അമീറിന് ഗുരുതരമായി പരിക്കേറ്റത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാളെ രാത്രിയോടെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മൃതദേഹം പോസ്റ്റ്മോർട്ത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നാറാത്ത് സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309545/steamer-explodes-young-man-dies-after-iron-wire-pierces-his-head)