---
title: "യാത്രക്കാരൻ മറന്നുവെച്ച ആറരപ്പവൻ്റെ സ്വർണാഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ;  ഓട്ടോ ഡ്രൈവർ മാതൃകയായി "
english_title: "Aarappa's gold ornaments forgotten by a passenger were returned to the owner; Auto driver sets an example"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309515/aarappas-gold-ornaments-forgotten-by-a-passenger-were-returned-to-the-owner-auto-driver-sets-an-example"
published_at: "2025-08-19T11:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4103d21f9b_auto.jpg"
keywords: []
---

# യാത്രക്കാരൻ മറന്നുവെച്ച ആറരപ്പവൻ്റെ സ്വർണാഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ;  ഓട്ടോ ഡ്രൈവർ മാതൃകയായി 

> **Lead Summary:** പള്ളുരുത്തി : ഓട്ടോയിൽ യാത്രക്കാരൻ മറന്നുവെച്ച ആറരപ്പവൻ്റെ സ്വർണാഭരണങ്ങൾ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവറുടെ മാതൃക.

## Article Content

പള്ളുരുത്തി : ഓട്ടോയിൽ യാത്രക്കാരൻ മറന്നുവെച്ച ആറരപ്പവൻ്റെ സ്വർണാഭരണങ്ങൾ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവറുടെ മാതൃക.

പള്ളുരുത്തി സ്വദേശിയും പൊതുപ്രവർത്തകനുമായ ഹരികൃഷ്ണനാണ് യാത്രക്കാരനെ കണ്ടെത്തി ആഭരണങ്ങൾ തിരിച്ചുനൽകിയത്. എറണാകുളം നോർത്തിൽ നിന്നാണ് യുവാവ് ഹരികൃഷ്‌ണൻ് ഓട്ടോയിൽ കയറിയത്. എറണാകുളം സൗത്തിൽ ഇയാൾ ഇറങ്ങി.യാത്രക്കാരനെ ഇറക്കി തിരികെ പള്ളുരുത്തിയിൽ എത്തിയപ്പോഴാണ് ബാഗ് ഓട്ടോറിക്ഷയിൽ ഇരിക്കുന്നത് ഹരികൃഷ്‌ണൻ കണ്ടത്.

ഉടനെ സുഹൃത്തുക്കളും പൊതുപ്രവർത്തകരുമായ തമ്പി സുബ്രഹ്മണ്യത്തെയും എം.എച്ച്. ഹരേഷ്, നിഷിത് പ്രഭാത് എന്നിവരെയും വിവരം അറിയിച്ചു. ഇവർ ചേർന്ന് പോലീസിന് വിവരം കൈമാറി. ഇതിനിടയിൽ സ്വർണം കാണാതായ യുവാവ് പോലീസ് സ്റ്റേഷനിലെത്തി. ഹരികൃഷ്ണൻ നോർത്ത് പോലീസ് സ്റ്റേഷനിലെത്തി ഉടമയ്ക്ക് സ്വർണം കൈമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309515/aarappas-gold-ornaments-forgotten-by-a-passenger-were-returned-to-the-owner-auto-driver-sets-an-example)