---
title: "വിയർപ്പിന്റെ അംഗീകാരം ; പിറവം നഗരസഭയിൽ നൂറോളം കർഷകരെ ആദരിച്ചു"
english_title: "Recognition of sweat; Around 100 farmers honored in Piravom Municipality"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309484/recognition-of-sweat-around-100-farmers-honored-in-piravom-municipality"
published_at: "2025-08-19T09:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3f16b92c44_piravom.jpg"
keywords: []
---

# വിയർപ്പിന്റെ അംഗീകാരം ; പിറവം നഗരസഭയിൽ നൂറോളം കർഷകരെ ആദരിച്ചു

> **Lead Summary:** പിറവം : ചിങ്ങം 1 കർഷക ദിനാചരണം പിറവം നഗരസഭയിൽ നൂറോളം കർഷകരെ ആദരിച്ചു.

## Article Content

പിറവം : ചിങ്ങം 1 കർഷക ദിനാചരണം പിറവം നഗരസഭയിൽ നൂറോളം കർഷകരെ ആദരിച്ചു.

നഗരസഭയുടെയും, കൃഷിഭവൻറെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും പാടശേഖര സമിതികളുടെയും കർഷക ഗ്രൂപ്പുകളുടെയും കുടുംബശ്രീ യൂണിറ്റുകൾ ക്ഷീരസംഘങ്ങൾ സംയുക്താഭിമുഖ്യത്തിൽ കർഷകദിനാചരണവും മികച്ച കർഷകർക്ക് ആദരവും നൽകി.

മികച്ച കർഷകരെയും, നല്ലരീതിയിൽ പച്ചക്കറി കൃഷി ചെയ്ത‌ രണ്ടു സ്‌കൂളുകളെയും, മുതിർന്ന കർഷകരെയും - കർഷക തൊഴിലാളികളെയും, ജൈവ കർഷകനെയും, ഉൾപ്പെടെ നൂറോളം കർഷകരെയും ചടങ്ങിൽ ആദരിച്ചു. അനൂപ് ജേക്കബ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്‌തു. നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം മുതിർന്ന കർഷകരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309484/recognition-of-sweat-around-100-farmers-honored-in-piravom-municipality)