---
title: "വീടിന്റെ ഭിത്തിയോട് ചേർന്ന് മണ്ണിടിഞ്ഞു ;  അപകടഭീതിയിൽ നിർധനകുടുംബം"
english_title: "Landslide near house wall; poor family in danger"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309365/landslide-near-house-wall-poor-family-in-danger"
published_at: "2025-08-18T14:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2ed8268a3d_mannu.jpg"
keywords: []
---

# വീടിന്റെ ഭിത്തിയോട് ചേർന്ന് മണ്ണിടിഞ്ഞു ;  അപകടഭീതിയിൽ നിർധനകുടുംബം

> **Lead Summary:** ആലുവ : കനത്ത മഴയിൽ വീടിന്റെ ഭിത്തിയോട് ചേർന്ന് മണ്ണിടിഞ്ഞതോടെ അപകടഭീതിയിലായി നിർധനകുടുംബം. എടത്തല പഞ്ചായത്ത് 12–ാം വാർഡിൽ തേവക്കൽ കൈലാസ് കോളനി റോഡിൽ പനക്കൽവീട്ടിൽ മാർട്ടിനും കുടുംബവുമാണ് അപകടഭീഷണി നേരിടുന്നത്.

## Article Content

ആലുവ : കനത്ത മഴയിൽ വീടിന്റെ ഭിത്തിയോട് ചേർന്ന് മണ്ണിടിഞ്ഞതോടെ അപകടഭീതിയിലായി നിർധനകുടുംബം. എടത്തല പഞ്ചായത്ത് 12–ാം വാർഡിൽ തേവക്കൽ കൈലാസ് കോളനി റോഡിൽ പനക്കൽവീട്ടിൽ മാർട്ടിനും കുടുംബവുമാണ് അപകടഭീഷണി നേരിടുന്നത്.

ഞായർ പുലർച്ചെയും ഉച്ചയ്‌ക്കുശേഷവുമാണ്‌ മണ്ണിടിഞ്ഞത്‌.മൂന്നരസെന്റിലാണ് മാർട്ടിനും കുടുംബവും താമസം. വീടിനുപിന്നിൽ 25 അടിയിലേറെ താഴ്ചയിൽ വ്യക്തിയുടെ സ്ഥലമാണ്. ഉയർന്ന പ്രദേശമായതിനാലും സ്ഥലം കുറവായതിനാലും മാർട്ടിൻ വീട് നിർമിച്ചപ്പോൾ ആഴത്തിൽ കോൺക്രീറ്റ് പില്ലർ നിർമിച്ചിരുന്നു.

അടുക്കളയുടെ അടിഭാഗത്തുനിന്നുവരെ മണ്ണിടിഞ്ഞു. വീട്‌ നിലംപൊത്താവുന്ന അവസ്ഥയാണ്.കടത്തുരുത്തിയിൽ എസ്‌വിഡി പ്രാർഥനാകേന്ദ്രത്തിലെ ഗായകനായ മാർട്ടിൻ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം എ അജീഷ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു. വില്ലേജ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309365/landslide-near-house-wall-poor-family-in-danger)