---
title: "പിറവത്ത് ഉമ്മൻചാണ്ടി സ്മൃതി ജനസമ്പർക്കയാത്ര തുടങ്ങി"
english_title: "Oommen Chandy's memorial public outreach journey begins in Piravam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309309/oommen-chandys-memorial-public-outreach-journey-begins-in-piravam"
published_at: "2025-08-18T11:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2c0afb1d6e_piravom.jpg"
keywords: []
---

# പിറവത്ത് ഉമ്മൻചാണ്ടി സ്മൃതി ജനസമ്പർക്കയാത്ര തുടങ്ങി

> **Lead Summary:** പിറവം : പിറവത്ത് ഉമ്മൻചാണ്ടി സ്മൃതി ജനസമ്പർക്കയാത്ര തുടങ്ങി.തദ്ദേശ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കേ പിറവത്ത് കോൺഗ്രസ് മണ്ഡലം സമിതി പ്രചാരണ രംഗത്തിറങ്ങി.

## Article Content

പിറവം : പിറവത്ത് ഉമ്മൻചാണ്ടി സ്മൃതി ജനസമ്പർക്കയാത്ര തുടങ്ങി.തദ്ദേശ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കേ പിറവത്ത് കോൺഗ്രസ് മണ്ഡലം സമിതി പ്രചാരണ രംഗത്തിറങ്ങി.

മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന ഉമ്മൻചാണ്ടി സ്മൃതി ജനസമ്പർക്കയാത്രയ് ക്കാണ് തുടക്കമിട്ടത്.

മുളക്കുളം പള്ളിപ്പടിയിൽ നിന്നാരംഭിച്ച യാത്ര കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് വിത്സൺ കെ. ജോൺ ഉദ്ഘാടനം ചെയ്. ഡിസിസി സെക്രട്ടറി കെ.ആർ. പ്രദീപ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ അരുൺ കല്ലറയ്ക്കൽ അധ്യക്ഷനായി.

നഗരസഭാ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം, അഡ്വ. സക്കറിയ വർഗീസ്, പ്രശാന്ത് മമ്പുറത്ത്, വി.ടി. പ്രതാപൻ, റെജി മന്നാച്ചി, അന്നമ്മാഡോമി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309309/oommen-chandys-memorial-public-outreach-journey-begins-in-piravam)