---
title: "റിട്ടയേർഡ് എസ് ഐ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ശരീരത്തിൽ ചതവേറ്റ പാടുകൾ"
english_title: "Retired SI found dead; bruises on body"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309296/retired-si-found-dead-bruises-on-body"
published_at: "2025-08-18T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2bbf56ac61_deaty.jpg"
keywords: []
---

# റിട്ടയേർഡ് എസ് ഐ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ശരീരത്തിൽ ചതവേറ്റ പാടുകൾ

> **Lead Summary:** പാലാ : മുത്തോലിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിട്ടയേർഡ് എസ് ഐയുടെ ശരീരത്തിൽ ചതവേറ്റ പാടുകൾ.സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പോലീസ്വൃത്തങ്ങൾ അറിയിച്ചു.

## Article Content

പാലാ : മുത്തോലിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിട്ടയേർഡ് എസ് ഐയുടെ ശരീരത്തിൽ ചതവേറ്റ പാടുകൾ.സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പോലീസ്വൃത്തങ്ങൾ അറിയിച്ചു.

പാലായിൽ എസ്ഐ ആയി റിട്ടയർ ചെയ്ത പുലിയന്നൂർതെക്കേൽ ടിജി സുരേന്ദ്രൻ (61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

റിട്ടയർ ചെയ്തതിന് ശേഷം ഇദ്ദേഹം കടപ്പാട്ടൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. വീട്ടുകാരുമായി അകന്ന് ഒരു വർഷത്തോളമായി ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്. ഇദ്ദേഹം രണ്ട് ദിവസമായി ജോലിക്ക് പമ്പിലെത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കട്ടിലിനു താഴെ നിലത്ത്മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309296/retired-si-found-dead-bruises-on-body)