---
title: "കാർ നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറി അപകടം ; രണ്ട് മരണം"
english_title: "Two dead after car crashes into parked tanker lorry"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309091/two-dead-after-car-crashes-into-parked-tanker-lorry"
published_at: "2025-08-17T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a14d149c269_accident5.jpg"
keywords: []
---

# കാർ നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറി അപകടം ; രണ്ട് മരണം

> **Lead Summary:** പാലക്കാട് : പാലക്കാട് വാളയാർ ഔട്ട് ചെക്ക്പോസ്റ്റിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 2 തമിഴ്നാട് സ്വദേശികൾ മരിച്ചു.

## Article Content

പാലക്കാട് : പാലക്കാട് വാളയാർ ഔട്ട് ചെക്ക്പോസ്റ്റിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 2 തമിഴ്നാട് സ്വദേശികൾ മരിച്ചു.

അമ്പത്തൂർ സ്വദേശികളായ ലാവണ്യ, മലർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം. എറണാകുളത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന 7 അംഗ സംഘം യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്നത് അമ്പത്തൂർ സ്വദേശികൾ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309091/two-dead-after-car-crashes-into-parked-tanker-lorry)