---
title: "കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു"
english_title: "Pedestrian dies after being hit by KSRTC bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309042/pedestrian-dies-after-being-hit-by-ksrtc-bus"
published_at: "2025-08-16T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a099919730f_accident5.jpg"
keywords: []
---

# കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു

> **Lead Summary:** കാലടി: കാലടി പട്ടണത്തിൽ കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു. കാലടി കൈപ്പട്ടൂർ പുതുശേരി വീട്ടിൽ പി പി തോമസ് ആണ് മരിച്ചത്.

## Article Content

കാലടി: കാലടി പട്ടണത്തിൽ കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു. കാലടി കൈപ്പട്ടൂർ പുതുശേരി വീട്ടിൽ പി പി തോമസ് ആണ് മരിച്ചത്.

പകൽ 2.30 ഓടെ കാലടി പട്ടണത്തിൽ പെരുമ്പാവൂർ റോഡിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ പെരുമ്പാവൂർ ഭാഗത്ത് നിന്ന് അങ്കമാലി ഭാഗത്തേക്ക് വരികയായിരുന്ന ബസ് ഇടിച്ചു വീഴ്ത്തി ബസിൻ്റെ ചക്രങ്ങൾ തലയിൽകൂടി കയറിയിറങ്ങുകയായിരുന്നു.

കാലടി പൊലീസും അങ്കമാലി അഗ്നി രക്ഷസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കൾ രാവിലെ 11ന് കൈപ്പട്ടൂർ വ്യാകുലമാതാ പള്ളിയിൽ സംസ്കരിക്കും. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഷീജ, ഷീബ, ഷീന, ഷെല്ലി, സാവൂൾ. മരുമക്കൾ: ജോർജ് , കെ വി ജോർജ്, ബെന്നി, സിജോ, ജോയ്സി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309042/pedestrian-dies-after-being-hit-by-ksrtc-bus)