---
title: "നിയന്ത്രണം വിട്ട പാഴ്സൽ വാൻ  ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിൽ ഇടിച്ച് അപകടം ; വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "An out-of-control parcel van crashed into a lorry carrying gas cylinders; the van driver died tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308920/an-out-of-control-parcel-van-crashed-into-a-lorry-carrying-gas-cylinders-the-van-driver-died-tragically"
published_at: "2025-08-16T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a02e3bba057_accident5.jpg"
keywords: []
---

# നിയന്ത്രണം വിട്ട പാഴ്സൽ വാൻ  ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിൽ ഇടിച്ച് അപകടം ; വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം : ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ വാൻ, ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിലിടിച്ച് അപകടം.

## Article Content

കൊല്ലം : ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ വാൻ, ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിലിടിച്ച് അപകടം.

അപകടത്തിൽ എറണാകുളം സ്വദേശിയായ പാഴ്സൽ വാൻ ഡ്രൈവർ മരിച്ചു. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട് സിലിണ്ടർ കയറ്റിയ ലോറി മറിയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

ഇന്നു പുലർച്ചെ അഞ്ചരയോടെ ദേശീയപാതയിൽ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം. പാഴ്സൽ വാനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കഴക്കൂട്ടത്തെ പ്ലാന്റിൽ നിന്നും ആലപ്പുഴയിലേക്ക് സിലിണ്ടർ കയറ്റിപ്പോകുകയായിരുന്ന ലോറിയിൽ എതിർദിശയിൽ വന്ന പാഴ്‌സൽ വാൻ ഇടിച്ചു കയറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308920/an-out-of-control-parcel-van-crashed-into-a-lorry-carrying-gas-cylinders-the-van-driver-died-tragically)