---
title: "മാമലക്കണ്ടത്ത് കാട്ടാനശല്യം രൂക്ഷം"
english_title: "Wild elephants are increasingly common in Mamalakandam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308908/wild-elephants-are-increasingly-common-in-mamalakandam"
published_at: "2025-08-16T11:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a025b28d4f6_elewphant.jpg"
keywords: []
---

# മാമലക്കണ്ടത്ത് കാട്ടാനശല്യം രൂക്ഷം

> **Lead Summary:** കോതമംഗലം : മാമലക്കണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ രണ്ടാഴ്ച്‌ചയായി കാട്ടാനശല്യം രൂക്ഷം. വ്യാഴം പുലർച്ചെ എത്തിയ കാട്ടാനകൾ എളംബ്ലാശേരി നികർത്തിൽ ദാസിൻ്റെ വീട്ടുമുറ്റത്തെത്തി കൃഷിനാശം വരുത്തി.

## Article Content

കോതമംഗലം : മാമലക്കണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ രണ്ടാഴ്ച്‌ചയായി കാട്ടാനശല്യം രൂക്ഷം. വ്യാഴം പുലർച്ചെ എത്തിയ കാട്ടാനകൾ എളംബ്ലാശേരി നികർത്തിൽ ദാസിൻ്റെ വീട്ടുമുറ്റത്തെത്തി കൃഷിനാശം വരുത്തി.

ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ശിവദാസ് സമീപത്തെ മറ്റൊരു വീട്ടിൽ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. രാവിലെ എത്തിയപ്പോഴാണ് വീടിനുസമീപത്തെ കവുങ്ങും കുരുമുളക് ചെടിയുമെല്ലാം നശിപ്പിച്ചിരിക്കുന്നത് കണ്ടത്.

തൊട്ടടുത്തുള്ള കീരിപ്ലാക്കൽ ഡോ. ജോസ്മോൻ ജോർജിന്റെ കൃഷിയിടത്തിലെ നിരവധി തെങ്ങും കവുങ്ങും വാഴകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308908/wild-elephants-are-increasingly-common-in-mamalakandam)