---
title: "ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു"
english_title: "A car caught fire while running in Idukki"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308861/a-car-caught-fire-while-running-in-idukki"
published_at: "2025-08-16T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ffbe03dd55_1000294414.png"
keywords: []
---

# ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

> **Lead Summary:** ഏലപ്പാറ: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

## Article Content

ഏലപ്പാറ: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഏലപ്പാറ ചെമ്മണ്ണിലാണ് സംഭവം. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്.

തീപിടുത്തമുണ്ടായപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാർ പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308861/a-car-caught-fire-while-running-in-idukki)