---
title: "കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു കയറി ; നടൻ ബിജു കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു"
english_title: "Actor Biju Kuttan's car crashed into a parked lorry; Car involved in accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308739/actor-biju-kuttans-car-crashed-into-a-parked-lorry-car-involved-in-accident"
published_at: "2025-08-15T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689efde7c20b2_biju.jpg"
keywords: []
---

# കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു കയറി ; നടൻ ബിജു കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

> **Lead Summary:** പാലക്കാട് : നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്കേറ്റത് അമ്മയുടെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടയിൽ. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയപാതയിലാണ് അപകടമുണ്ടായത്.

## Article Content

പാലക്കാട് : നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്കേറ്റത് അമ്മയുടെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടയിൽ. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയപാതയിലാണ് അപകടമുണ്ടായത്.

'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കൊച്ചിയിലേക്ക് പോകുംവഴിയാണ് നടന്റെ വാഹനം അപടത്തിൽപെട്ടത്. വെള്ളിയാഴ്ച‌ പുലർച്ചെയാണ് അപകടം. കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ബിജുക്കുട്ടനും ഡ്രൈവർക്കും പരിക്കേറ്റു. ബിജുക്കുട്ടന്റെ കൈക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയശേഷം ബിജുക്കുട്ടൻ എറണാകുളത്തേക്ക് തിരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308739/actor-biju-kuttans-car-crashed-into-a-parked-lorry-car-involved-in-accident)