---
title: "ഇരുതലമൂരി വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി ; നാലുപേർ പിടിയിൽ"
english_title: "Youth kidnapped in connection with two-headed snake sale; four arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308642/youth-kidnapped-in-connection-with-two-headed-snake-sale-four-arrested"
published_at: "2025-08-15T11:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f04d9d3f1c_arrest.jpg"
keywords: []
---

# ഇരുതലമൂരി വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി ; നാലുപേർ പിടിയിൽ

> **Lead Summary:** അങ്കമാലി : ഇരുതലമൂരി വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേർ പിടിയിൽ. തിരുവല്ല സ്വദേശികളായ കവിയൂർ പാറയിൽ പുന്തറയിൽ ആകാശ് , മാനച്ചാച്ചിറ പള്ളിക്കാമിറ്റം ജിതിൻ , യമുനാനഗർ ദർശനയിൽ സ്റ്റാൻ , കുന്ന് ബംഗ്ലാവിൽ രഞ്ജിത് എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടിനാണ് സംഭവം. കച്ചവടത്തിലെ തർക്കംമൂലം എളവൂരിൽനിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. 

## Article Content

അങ്കമാലി : ഇരുതലമൂരി വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേർ പിടിയിൽ. തിരുവല്ല സ്വദേശികളായ കവിയൂർ പാറയിൽ പുന്തറയിൽ ആകാശ് , മാനച്ചാച്ചിറ പള്ളിക്കാമിറ്റം ജിതിൻ , യമുനാനഗർ ദർശനയിൽ സ്റ്റാൻ , കുന്ന് ബംഗ്ലാവിൽ രഞ്ജിത് എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടിനാണ് സംഭവം. കച്ചവടത്തിലെ തർക്കംമൂലം എളവൂരിൽനിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. 

പല നമ്പറുകളിൽനിന്ന് യുവാവിന്റെ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ട സംഘം മൂന്നു പവന്റെ മാലയും ഫോണും തട്ടിയെടുക്കുകയും അക്കൗണ്ടിലുണ്ടായിരുന്ന തുക ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്‌തു. സംഘത്തെ പിന്തുടർന്നെത്തിയ യുവാവിനെ മർദിച്ച് രാത്രി വൈകി തിരുവല്ലയിൽ ഉപേക്ഷിച്ച സംഘം പിന്നീട് ഒളിവിൽ പോയി.

പൊലീസ് അന്വേഷണത്തിൽ പോത്തൻകോടുനിന്നാണ് പ്രതികളെ പിടികൂടിയത്.ചോദ്യംചെയ്യലിൽ രഞ്ജിത്തിന്റെ വീട്ടിൽ രണ്ട് ഇരുതലമൂരികൾ ഉണ്ടെന്ന് സമ്മതിച്ചു. റാന്നി ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് അവർ ഇരുതലമൂരികളെ കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്‌പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ എ രമേഷ്, എസ്ഐ ബേബി ബിജു, സിപിഒമാരായ അജിത തിലകൻ, മുഹമ്മദ്‌ ഷെരീഫ്, സി പി ഷിഹാബ് എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308642/youth-kidnapped-in-connection-with-two-headed-snake-sale-four-arrested)