---
title: "ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു നിയന്ത്രണം തെറ്റി കെഎസ്ആർടിസി ബസ് ഇടിച്ചു കയറി"
english_title: "KSRTC bus loses control and crashes into bus waiting area"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308449/ksrtc-bus-loses-control-and-crashes-into-bus-waiting-area"
published_at: "2025-08-14T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d867b5d811_bus.jpg"
keywords: []
---

# ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു നിയന്ത്രണം തെറ്റി കെഎസ്ആർടിസി ബസ് ഇടിച്ചു കയറി

> **Lead Summary:** ഉദയംപേരൂർ : കൊച്ചുപള്ളി ജംക്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു നിയന്ത്രണം തെറ്റി കെഎസ്ആർടിസി ബസ് ഇടിച്ചു കയറി.

## Article Content

ഉദയംപേരൂർ : കൊച്ചുപള്ളി ജംക്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു നിയന്ത്രണം തെറ്റി കെഎസ്ആർടിസി ബസ് ഇടിച്ചു കയറി.

ബസ് ‌സ്റ്റോപ്പിൽ നിന്ന 5 പേർ ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തൃപ്പൂണിത്തുറ വൈക്കം റൂട്ടിൽ ഓടുന്ന ബസാണ് ഇന്നലെ രാവിലെ 11നു കാത്തിരിപ്പ് കേന്ദ്രത്തിലേക്കു ഇടിച്ചു കയറിയത്. എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്നു. ബസ് കാത്തിരുന്ന 5 പേരാണ് ബസ് സ്‌റ്റോപ്പിൽ ഉണ്ടായിരുന്നത്ബസ് നിയന്ത്രണം തെറ്റി വരുന്നത് കണ്ടയുടൻ ഇവർ ഓടി മാറുകയായിരുന്നു.

മുൻപിൽ പോയ കാർ ബ്രേക്കിട്ടപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകട കാരണം എന്നു ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ബ്രേക്ക് പോയതാണ് ബസ് ഇടിച്ചു കയറാൻ കാരണമെന്നും ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് എത്തിയാണ് ബസ് മാറ്റിയത്. ഇടിയുടെ ആഘാതത്തിൽ കാത്തിരിപ്പ് കേന്ദ്രം പൂർണമായി തകർന്നു. തുടർന്നു അഗ്നിരക്ഷാ സേന അംഗങ്ങൾ എത്തിയാണ് മറിഞ്ഞു വീണ ബസ് സ്റ്റോപ്പിന്റെ ഭാഗങ്ങൾ മുറിച്ചു മാറ്റിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308449/ksrtc-bus-loses-control-and-crashes-into-bus-waiting-area)