---
title: "കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടെ അണലിയുടെ കടിയേറ്റു ; വീട്ടമ്മ മരിച്ചു"
english_title: "Housewife dies after being bitten by a viper while going near the chicken coop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308439/housewife-dies-after-being-bitten-by-a-viper-while-going-near-the-chicken-coop"
published_at: "2025-08-14T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d7e6e499a1_death6.jpg"
keywords: []
---

# കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടെ അണലിയുടെ കടിയേറ്റു ; വീട്ടമ്മ മരിച്ചു

> **Lead Summary:** കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നഗരസഭയിലെ ഒന്നാംവാർഡ് പറപ്പുള്ളി ബസാർ കൊല്ലിയിൽ ജസ്‌നയാണ് മരിച്ചത്.

## Article Content

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നഗരസഭയിലെ ഒന്നാംവാർഡ് പറപ്പുള്ളി ബസാർ കൊല്ലിയിൽ ജസ്‌നയാണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വീട്ടുവളപ്പിലെ കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടെ അണലിയുടെ കടിയേൽക്കുകയായിരുന്നു. തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്: നിസാർ (കൊടുങ്ങല്ലൂർ വടക്കേനടയിലെ നാസ് കളക്ഷൻസ് ഉടമ). മക്കൾ: നാസിം, നഹ്‌ല, ജെന്ന

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308439/housewife-dies-after-being-bitten-by-a-viper-while-going-near-the-chicken-coop)