---
title: "തെരുവുനായ ആക്രമണം ; പിറവം  മുളക്കുളത്ത് മൂന്നുപേർക്ക് കടിയേറ്റു"
english_title: "Stray dog attack; Three people bitten in Mulakulam, Piravom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308417/stray-dog-attack-three-people-bitten-in-mulakulam-piravom"
published_at: "2025-08-14T10:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d70b22c4c4_DOG.jpg"
keywords: []
---

# തെരുവുനായ ആക്രമണം ; പിറവം  മുളക്കുളത്ത് മൂന്നുപേർക്ക് കടിയേറ്റു

> **Lead Summary:** പിറവം : മുളക്കുളം കരിങ്കൽച്ചിറ ഭാഗത്ത് മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കരിങ്കൽച്ചിറ പ്രദേശവാസിയായ നാരായണൻനായർ, ബേബി ആൻഡ്രൂസ്, കൊമ്പനമാല സ്വദേശി ബേബി എന്നിവർക്കാണ് കടിയേറ്റത്. ബുധനാഴ്‌ച രാവിലെയാണ് സംഭവം.

## Article Content

പിറവം : മുളക്കുളം കരിങ്കൽച്ചിറ ഭാഗത്ത് മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കരിങ്കൽച്ചിറ പ്രദേശവാസിയായ നാരായണൻനായർ, ബേബി ആൻഡ്രൂസ്, കൊമ്പനമാല സ്വദേശി ബേബി എന്നിവർക്കാണ് കടിയേറ്റത്. ബുധനാഴ്‌ച രാവിലെയാണ് സംഭവം.

മുളക്കുളം പുത്തേത്ത് ബേബി ആൻഡ്രൂസ് (55) രാവിലെ പാൽ വാങ്ങാനിറങ്ങിയപ്പോഴാണ് കടിയേറ്റത്. അതിനുശേഷം ഒട്ടും താമസിയാതെ തന്നെ മുളക്കുളം പള്ളിപ്പടിയിലാണ് മുളക്കുളം ഇലവുന്താട്ടിൽ നാരായണൻ നായർ (70) ക്ക് തെരുവുനായയുടെ കടിയേറ്റത്.

കൊമ്പനമാല സ്വദേശി ബേബി കരിങ്കൽച്ചിറ ഭാഗത്ത് ജോലിക്കെത്തിയതായിരുന്നു. നാട്ടുകാർ സംഘടിച്ച് നായയെ തിരഞ്ഞിറങ്ങിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഉച്ചതിരിഞ്ഞും കരിങ്കൽച്ചിറഭാഗത്ത് വീണ്ടും തെരുവുനായയുടെ ആക്രമണമുണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308417/stray-dog-attack-three-people-bitten-in-mulakulam-piravom)