---
title: "തുറക്കാൻ താമസിച്ച റേഷൻകട സസ്പെൻഡ് ചെയ്യാനെത്തി ; സപ്ലൈ ഓഫീസർ മദ്യപിച്ചത് കുരുക്കായി"
english_title: "Ration shop delayed in opening, faces suspension; Supply officer accused of drunkenness"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308264/ration-shop-delayed-in-opening-faces-suspension-supply-officer-accused-of-drunkenness"
published_at: "2025-08-13T14:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c4e52e64cb_ration.jpg"
keywords: []
---

# തുറക്കാൻ താമസിച്ച റേഷൻകട സസ്പെൻഡ് ചെയ്യാനെത്തി ; സപ്ലൈ ഓഫീസർ മദ്യപിച്ചത് കുരുക്കായി

> **Lead Summary:** കോതമംഗലം : ഇരമല്ലൂരിൽ തുറക്കാൻ താമസിച്ച റേഷൻകട സസ്പെൻഡ് ചെയ്യാനെത്തിയ താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചൻ മദ്യപിച്ചത് കുരുക്കായി.

## Article Content

കോതമംഗലം : ഇരമല്ലൂരിൽ തുറക്കാൻ താമസിച്ച റേഷൻകട സസ്പെൻഡ് ചെയ്യാനെത്തിയ താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചൻ മദ്യപിച്ചത് കുരുക്കായി.

ജോലി സമയത്ത് മദ്യപിച്ചാണെത്തിയതെന്ന് പരിശോധനയിൽ തെളിഞ്ഞതോടെ ഇയാളുടെ പേരിൽ പോലീസ് കേസെടുത്തു. വകുപ്പുതല അന്വേഷണവും ഉണ്ടാകും. ഇരമല്ലൂർ നമ്പർ 14 ലൈസൻസി സി.എം. അലിയാരിന്റെ റേഷൻകട അര മണിക്കൂർ താമസിച്ച് തുറന്നതിനെ തുടർന്നായിരുന്നു നടപടി.

കൃത്യസമയത്ത് തുറക്കാത്തതിന് റേഷൻകട സസ്പെൻഡ് ചെയ്യാൻ റേഷനിങ് ഇൻസ്പെക്ടറാണ് ചൊവ്വാഴ്‌ച രാവിലെ ആദ്യം എത്തിയത്. ലൈസൻസി ഓർഡർ കൈപ്പറ്റാതിരുന്ന വിവരം അറിയിച്ചതോടെയാണ് താലൂക്ക് സപ്ലൈ ഓഫീസർ എത്തിയത്. ഓഫീസർ നടപടിയെടുക്കാൻ തുടങ്ങിയപ്പോൾ കടയുടമയും നാട്ടുകാരും മറ്റ് റേഷൻ വ്യാപാരികളും തർക്കവുമായെത്തി. 

ജോലി തടസ്സപ്പെടുത്തുന്ന വിവരം ഓഫീസർ പോലീസിൽ അറിയിച്ചു. ഇതിനിടെ നാട്ടുകാരിൽ ഒരാൾ ഓഫീസർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം ഉയർത്തി. ഇതേച്ചൊല്ലിയായി പിന്നീട് തർക്കം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308264/ration-shop-delayed-in-opening-faces-suspension-supply-officer-accused-of-drunkenness)