---
title: "പെരുന്നാളിന് കൊടിയേറ്റി   "
english_title: "The festival is celebrated with a flag"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308248/the-festival-is-celebrated-with-a-flag"
published_at: "2025-08-13T13:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c430542e8b_perunnal.jpg"
keywords: []
---

# പെരുന്നാളിന് കൊടിയേറ്റി   

> **Lead Summary:** മൂവാറ്റുപുഴ : റാക്കാട് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളിയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ, പള്ളി സ്ഥാപകപിതാവ് മോര്‍ ഈവാനിയോസ് ഹിദായത്തുള്ള ബാവായുടെ ശ്രാദ്ധപ്പെരുന്നാള്‍ എന്നിവ 14, 15, 16ന് നടക്കും.

## Article Content

മൂവാറ്റുപുഴ : റാക്കാട് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളിയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ, പള്ളി സ്ഥാപകപിതാവ് മോര്‍ ഈവാനിയോസ് ഹിദായത്തുള്ള ബാവായുടെ ശ്രാദ്ധപ്പെരുന്നാള്‍ എന്നിവ 14, 15, 16ന് നടക്കും.

വികാരി ഫാ. എല്‍ദോസ് മോളേക്കുടിയില്‍ കൊടിയേറ്റി.14ന് രാവിലെ 7.30ന് വി. കുര്‍ബാന, വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന, രാത്രി എട്ടിന് താഴെക്കുരിശിലേക്ക് പ്രദക്ഷിണം , 8.30-ന് ആശീര്‍വാദം. 15ന് രാവിലെ 8.30ന് കുര്‍ബാന, പ്രസംഗം 10.30ന്  പ്രദക്ഷിണം താഴെക്കുരിശിലേക്ക് പ്രദക്ഷിണം, 11ന് ആശീര്‍വാദം.

5.30ന് ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം, ആറിന് സെമിത്തേരിയില്‍ ധൂപപ്രാര്‍ഥന, 6.30ന് സന്ധ്യാപ്രാര്‍ഥന, 8.30ന് പ്രദക്ഷിണം, ഒമ്പതിന് ആശീര്‍വാദം, നേര്‍ച്ചസദ്യ. 16ന് രാവിലെ 8.30ന് കുര്‍ബാന, 10ന് അനുഗ്രഹപ്രഭാഷണം, 10.30ന് ആദരിക്കൽ, വിദ്യാഭ്യാസ അവാര്‍ഡുദാനം, 11.15-ന് കബറിങ്കല്‍ ധൂപപ്രാര്‍ഥന, 11.30ന് പ്രദക്ഷിണം, 12.15ന് ആശീര്‍വാദം, 12.30-ന് ഉൽപ്പന്നലേലം, ഒന്നിന് നേര്‍ച്ചസദ്യ, രണ്ടിന് കൊടിയിറക്ക്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308248/the-festival-is-celebrated-with-a-flag)