---
title: "ഓണക്കൂർ സർവോദയം എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗം ;  ദീപം തെളിച്ചു"
english_title: "Onakkur Sarvodayam NSS Karayogam Annual General Meeting; Lamp lit"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308224/onakkur-sarvodayam-nss-karayogam-annual-general-meeting-lamp-lit"
published_at: "2025-08-13T12:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c37a1c7036_piravom.jpg"
keywords: []
---

# ഓണക്കൂർ സർവോദയം എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗം ;  ദീപം തെളിച്ചു

> **Lead Summary:** പിറവം : ഓണക്കൂർ 1836-ാം നമ്പർ സർവോദയം എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗത്തിൽ പ്രസിഡൻ്റ് സജി ഓണക്കൂർ ദീപം തെളിച്ചു.

## Article Content

പിറവം : ഓണക്കൂർ 1836-ാം നമ്പർ സർവോദയം എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗത്തിൽ പ്രസിഡൻ്റ് സജി ഓണക്കൂർ ദീപം തെളിച്ചു.

സെക്രട്ടറി കെ.പി. സത്യൻനായർ പ്രവർത്തന റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു. കരയോഗാംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായങ്ങളും വിദ്യാഭ്യാസ എൻഡോവ്മെൻ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു‌.രാമായണം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ശാരികാരാമചന്ദ്രൻ പ്രഭാഷണം നടത്തി.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച രാജേഷ് രാമകൃഷ്‌ണൻ, ദർശനാ ദിലീപ്, വി.വി. അർച്ചന, ഗായത്രി ഹരീഷ് എന്നിവരെ യോഗത്തിൽ അനുമോദിച്ചു. മായാബാബുരാജ്, സി.ബി. രാജീവ്, മനേഷ് കൃഷ്ണ‌ൻ, ഗീതാശങ്കർ എന്നിവർ സംസാരിച്ചു. ഓണക്കൂർ കരയോഗം വാർഷിക പൊതുയോഗത്തിൽ സജി ഓണക്കൂർ ദീപം തെളിക്കുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308224/onakkur-sarvodayam-nss-karayogam-annual-general-meeting-lamp-lit)