---
title: "കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു ; മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് സൂചന"
english_title: "Ten expatriates die after consuming poisoned alcohol in Kuwait; indications are that Malayalis are among the dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308215/ten-expatriates-die-after-consuming-poisoned-alcohol-in-kuwait-indications-are-that-malayalis-are-among-the-dead"
published_at: "2025-08-13T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c2fea5a546_alcohol.jpg"
keywords: []
---

# കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു ; മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് സൂചന

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. വിഷമദ്യം കഴിച്ച ഒട്ടേറെപ്പേർ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. വിഷമദ്യം കഴിച്ച ഒട്ടേറെപ്പേർ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജലീബ് ബ്ലോക്ക് ഫോറിൽ നിന്നാണ് പ്രവാസികൾ മദ്യം വാങ്ങിയതെന്നാണ് വിവരം.

വിഷബാധയേറ്റതിനെത്തുർന്ന് കഴിഞ്ഞ ഞായറാഴ്‌ച ഫർവാനിയ, അദാൻ ആശുപത്രികളിൽ 15-ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയവേ ഇവരിൽ പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.അഹമ്മദി ഗവർണറേറ്റിലും നിരവധി പേർ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308215/ten-expatriates-die-after-consuming-poisoned-alcohol-in-kuwait-indications-are-that-malayalis-are-among-the-dead)