---
title: "തൊടുപുഴ റോഡിൽ  കലുങ്ക് ഇടിഞ്ഞ് റോഡ് തകർന്നു"
english_title: "A culvert collapsed on Thodupuzha Road, damaging the road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308192/a-culvert-collapsed-on-thodupuzha-road-damaging-the-road"
published_at: "2025-08-13T10:57:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c23dd1a962_road.jpg"
keywords: []
---

# തൊടുപുഴ റോഡിൽ  കലുങ്ക് ഇടിഞ്ഞ് റോഡ് തകർന്നു

> **Lead Summary:** കൂത്താട്ടുകുളം : തൊടുപുഴ റോഡിൽ പാലക്കുഴ കാപ്പിപ്പള്ളിക്കുസമീപം കലുങ്ക് ഇടിഞ്ഞ് റോഡ് തകർന്നു. പാലത്തിനുസമീപം കുരുവേലിത്താഴത്തെ പഴയ കലുങ്കിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്.

## Article Content

കൂത്താട്ടുകുളം : തൊടുപുഴ റോഡിൽ പാലക്കുഴ കാപ്പിപ്പള്ളിക്കുസമീപം കലുങ്ക് ഇടിഞ്ഞ് റോഡ് തകർന്നു. പാലത്തിനുസമീപം കുരുവേലിത്താഴത്തെ പഴയ കലുങ്കിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്.

മുമ്പ് റോഡ് പുതുക്കിപ്പണിതപ്പോൾ നിലവിൽ ഇവിടെ ഉണ്ടായിരുന്ന കലുങ്ക് നിലനിർത്തി, തൊട്ടടുത്ത് പുതിയ കലുങ്ക് നിർമിച്ചു. ബലക്ഷയം സംഭവിച്ച പഴയ കലുങ്കാണ് ഇടിഞ്ഞത്. പിഡബ്ല്യുഡി ഉദ്യോഗസ്ഥരെത്തി കുഴി നികത്തി. റോഡരികിലെ വെള്ളക്കെട്ട് താൽക്കാലികമായി ചാലുകീറി ഒഴിവാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308192/a-culvert-collapsed-on-thodupuzha-road-damaging-the-road)