---
title: "പെരുന്നാളിന് കൊടിയേറ്റി   "
english_title: "The festival is celebrated with a flag"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308096/the-festival-is-celebrated-with-a-flag"
published_at: "2025-08-12T16:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b24e45dccc_palli.jpg"
keywords: []
---

# പെരുന്നാളിന് കൊടിയേറ്റി   

> **Lead Summary:** കവളങ്ങാട് : പോത്താനിക്കാട് ഉമ്മണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് വികാരി ഫാ. സി എ പൗലോസ് കൊടിയേറ്റി. വ്യാഴം വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, 7.30ന്‌ പ്രദക്ഷിണം. വെള്ളി രാവിലെ ഏഴിന് പ്രഭാതനമസ്കാരം, എട്ടിന് മൂന്നിൻമേൽ കുർബാന, 10ന് പ്രദക്ഷിണം, ആശീർവാദം, നേർച്ച.

## Article Content

കവളങ്ങാട് : പോത്താനിക്കാട് ഉമ്മണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് വികാരി ഫാ. സി എ പൗലോസ് കൊടിയേറ്റി. വ്യാഴം വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, 7.30ന്‌ പ്രദക്ഷിണം. വെള്ളി രാവിലെ ഏഴിന് പ്രഭാതനമസ്കാരം, എട്ടിന് മൂന്നിൻമേൽ കുർബാന, 10ന് പ്രദക്ഷിണം, ആശീർവാദം, നേർച്ച.

**കൂത്താട്ടുകുളം**

വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് കൊടിയേറ്റി. സഹ വികാരി ഫാ. ജോമോൻ പൈലി കൊടി ഉയർത്തി. വെള്ളിയാഴ്‌ച രാവിലെ കുർബാന, പ്രദക്ഷിണം, നേർച്ചവിളമ്പ്.കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളിന് വികാരി ഫാ. എൽദോസ് നീലന്നാൽ കൊടിയേറ്റി. വെള്ളി രാവിലെ പ്രദക്ഷിണം, ലേലം, നേർച്ചസദ്യ.

**മൂവാറ്റുപുഴ**

പണ്ടപ്പിള്ളി സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ വാങ്ങിപ്പ് തിരുനാൾ 14, 15 തീയതികളിൽ നടക്കും. വികാരി ഫാ. റിജോ നിരപ്പുകണ്ടം കൊടിയേറ്റി. 15ന് രാവിലെ 10.30ന് പ്രദക്ഷിണം, 11ന് നേർച്ചസദ്യ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308096/the-festival-is-celebrated-with-a-flag)