---
title: "കൂത്താട്ടുകുളത്ത്  കടയിലെത്തിയ യുവാവ് വൃദ്ധയുടെ സ്വർണമാലയടങ്ങിയ ബാഗുമായി കടന്നു"
english_title: "A young man entered a shop in Koothattukulam and entered with a bag containing an old woman's gold necklace."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308057/a-young-man-entered-a-shop-in-koothattukulam-and-entered-with-a-bag-containing-an-old-womans-gold-necklace"
published_at: "2025-08-12T14:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b001b913d4_koothattu.jpg"
keywords: []
---

# കൂത്താട്ടുകുളത്ത്  കടയിലെത്തിയ യുവാവ് വൃദ്ധയുടെ സ്വർണമാലയടങ്ങിയ ബാഗുമായി കടന്നു

> **Lead Summary:** കൂത്താട്ടുകുളം : സിഗരറ്റ് വാങ്ങാൻ കടയിലെത്തിയ യുവാവ് കടയുടമയായ വൃദ്ധയുടെ സ്വർണമാലയടങ്ങിയ ബാഗുമായി കടന്നു.

## Article Content

കൂത്താട്ടുകുളം : സിഗരറ്റ് വാങ്ങാൻ കടയിലെത്തിയ യുവാവ് കടയുടമയായ വൃദ്ധയുടെ സ്വർണമാലയടങ്ങിയ ബാഗുമായി കടന്നു.

കൂത്താട്ടുകുളം കിഴകൊമ്പ് വലിയവിരിപ്പിൽതാഴത്ത് പെട്ടിക്കട നടത്തുന്ന മുളന്താനത്ത് അമ്മുക്കുട്ടി ഗോപാലന്റെ ബാഗാണ് മോഷണം പോയത്. തിങ്കൾ രാവിലെ സിഗരറ്റ് വാങ്ങാൻ എത്തിയ 35 വയസ്സ്‌ തോന്നിക്കുന്ന യുവാവ് ബാഗ് മോഷ്ടിച്ചതായാണ് പരാതി.

ബാഗിൽ രണ്ടു പവന്റെ സ്വർണമാലയും 2000 രൂപയും മൊബൈൽ ഫോൺ, ടോർച്ച്, എമർജൻസി ലൈറ്റ്‌ എന്നിവ ഉണ്ടായിരുന്നതായി അമ്മുക്കുട്ടി പറഞ്ഞു. യുവാവ് എത്തിയസമയം കടയിൽ മറ്റാരും ഉണ്ടായിരുന്നില്ല. സിഗരറ്റ് ചോദിച്ചശേഷം പണം എടുത്തില്ല എന്നുപറഞ്ഞ്‌ യുവാവ് അതിവേഗം കടന്നുകളയുകയായിരുന്നു.

കൂത്താട്ടുകുളം ടൗൺ ഭാഗത്തുനിന്ന്‌ ഹെൽമെറ്റ് ധരിച്ച് എത്തിയ യുവാവ്, പിന്നീട് ചോരക്കുഴി ഭാഗത്തേക്കാണ് പോയത്. കൂത്താട്ടുകുളം പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. 25 വർഷമായി അമ്മുക്കുട്ടി കട നടത്തുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308057/a-young-man-entered-a-shop-in-koothattukulam-and-entered-with-a-bag-containing-an-old-womans-gold-necklace)