---
title: "ട്രെയിൻ യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച്‌ കവർച്ച നടത്തുന്ന ആറംഗ സംഘം പിടിയിൽ"
english_title: "Six-member gang arrested for attacking train passengers with sticks and robbing them"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308035/six-member-gang-arrested-for-attacking-train-passengers-with-sticks-and-robbing-them"
published_at: "2025-08-12T13:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689af3bc5b77e_arrest.jpg"
keywords: []
---

# ട്രെയിൻ യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച്‌ കവർച്ച നടത്തുന്ന ആറംഗ സംഘം പിടിയിൽ

> **Lead Summary:** കൊച്ചി : ട്രെയിൻ യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച്‌ കവർച്ച നടത്തുന്ന ആറംഗ സംഘം പിടിയിൽ. ആലുവ വാഴക്കുളം സ്വദേശി ഷെഫിൻ , മാറമ്പിള്ളി സ്വദേശി കെ എ ആഷിക്ക്‌ , അല്ലപ്ര സ്വദേശി എം സിറാജ് , പെരുമ്പാവൂര്‍ റയോൺസ്‌ സ്വദേശി ജോസ്‌വിൻ എൽദോ , മുടിക്കല്‍ സ്വദേശി മുഹമ്മദ് ഫസല്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ്‌ പിടിയിലായത്‌.

## Article Content

കൊച്ചി : ട്രെയിൻ യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച്‌ കവർച്ച നടത്തുന്ന ആറംഗ സംഘം പിടിയിൽ. ആലുവ വാഴക്കുളം സ്വദേശി ഷെഫിൻ , മാറമ്പിള്ളി സ്വദേശി കെ എ ആഷിക്ക്‌ , അല്ലപ്ര സ്വദേശി എം സിറാജ് , പെരുമ്പാവൂര്‍ റയോൺസ്‌ സ്വദേശി ജോസ്‌വിൻ എൽദോ , മുടിക്കല്‍ സ്വദേശി മുഹമ്മദ് ഫസല്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ്‌ പിടിയിലായത്‌.

റെയിൽവേ സ്റ്റേഷനുസമീപം ട്രെയിനിന്റെ വേഗം കുറയുമ്പോൾ വാതിലിന് അടുത്തുനിൽക്കുന്നവരെ വടികൊണ്ട് ആക്രമിച്ചായിരുന്നു മോഷണം. ഞായർ രാത്രി മലബാർ എക്‌സ്‌പ്രസിൽ എറണാകുളത്തുനിന്ന്‌ ഷൊർണൂരിലേക്ക്‌ പോയ അമ്പലപ്പുഴ സ്വദേശിക്ക്‌ ആലുവ സ്‌റ്റേഷനുസമീപം ഇവരുടെ അടിയേറ്റ്‌ താഴെ വീണ്‌ പരിക്കേറ്റിരുന്നു.

75,000 രൂപയുടെ ഐ ഫോണും 1500 രൂ‍പയുടെ ഇയർഫോണും 700 രൂപയും അക്രമികൾ കവർന്നു. ഇദ്ദേഹത്തിന്റെ പരാതിയിലെ അന്വേഷണത്തിലാണ്‌ എറണാകുളം റെയില്‍വേ പൊലീസും ആലുവ, എറണാകുളം സ‍ൗത്ത്‌ ആർപിഎഫ്‌ ഇൻസ്‌പെക്ടർ ബിനോയ്‌ ആന്റണി, ആലുവ ആർപിഎഫ്‌ ഇൻസ്‌പെക്ടർ എ പി വേണു, എറണാകുളം റെയിൽവേ പൊലീസ്‌ എസ്‌എച്ച്‌ഒ നിസറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308035/six-member-gang-arrested-for-attacking-train-passengers-with-sticks-and-robbing-them)