---
title: "2 ദിവസം നീണ്ടുനിന്ന രാപ്പകൽ തിരച്ചിൽ ; കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു"
english_title: "A 2-day, day-night search; The body of the missing youth was recovered"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307992/a-2-day-day-night-search-the-body-of-the-missing-youth-was-recovered"
published_at: "2025-08-12T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ad572dbfa3_death5.jpg"
keywords: []
---

# 2 ദിവസം നീണ്ടുനിന്ന രാപ്പകൽ തിരച്ചിൽ ; കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു

> **Lead Summary:** വണ്ടൂർ: മലപ്പുറം വടക്കുംപാടം കുതിരപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് കുതിരപ്പുഴയുടെ വടക്കുംപാടം ഭാഗത്തുവെച്ച് വടക്കുംപാടം സ്വദേശി കൈപ്പള്ളി ഹരീഷിനെ കുളിക്കുന്നതിനിടയിൽ പുഴയിൽ കാണാതായത്.

## Article Content

വണ്ടൂർ: മലപ്പുറം വടക്കുംപാടം കുതിരപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് കുതിരപ്പുഴയുടെ വടക്കുംപാടം ഭാഗത്തുവെച്ച് വടക്കുംപാടം സ്വദേശി കൈപ്പള്ളി ഹരീഷിനെ കുളിക്കുന്നതിനിടയിൽ പുഴയിൽ കാണാതായത്.

2 ദിവസം നീണ്ടുനിന്ന രാപ്പകൽ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ മൃതദേഹം 4 കിലോമീറ്റർ താഴെ കുതിരപ്പുഴയുടെ വള്ളിക്കെട്ട് ഭാഗത്തുനിന്നും എമർജൻസി റെസ്ക്യു ഫോഴ്സ് കണ്ടെടുത്തു. കഴിഞ്ഞ രാത്രി മുഴുവൻ ഇആർഎഫ് പ്രവർത്തകർ തിരഞ്ഞെങ്കിലും കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. രാവിലെ വീണ്ടും തിരിച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307992/a-2-day-day-night-search-the-body-of-the-missing-youth-was-recovered)