---
title: "ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടിയെന്ന് സൂചന"
english_title: "A bear is suspected to have attacked and killed a seven-year-old boy."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307990/a-bear-is-suspected-to-have-attacked-and-killed-a-seven-year-old-boy"
published_at: "2025-08-12T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ad2d586a3b_bear.jpg"
keywords: []
---

# ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടിയെന്ന് സൂചന

> **Lead Summary:** ചാലക്കുടി: വാൽപ്പാറയിൽ ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടിയെന്ന് സൂചന. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അസം സ്വദേശികളുടെ മകൻ നൂറുൽ ഇസ്ലാമാണ് മരിച്ചത്.

## Article Content

ചാലക്കുടി: വാൽപ്പാറയിൽ ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടിയെന്ന് സൂചന. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അസം സ്വദേശികളുടെ മകൻ നൂറുൽ ഇസ്ലാമാണ് മരിച്ചത്.

കുട്ടിയെ പുലി കടിച്ചുകൊന്നതാണെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്തുവന്ന വിവരം. എന്നാൽ കരടിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു.നേരത്തെ വാൽപ്പാറയിൽ പുലി ഇറങ്ങിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയിരുന്നു. ഏറെ തിരച്ചിലിന് ശേഷമായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഈ പുലിയെ പിടിക്കാൻ വനംവകുപ്പിന് സാധിച്ചിട്ടില്ല. ഇതിനിടയിലാണ് കരടിയും ഇറങ്ങി ഉപദ്രവം തുടങ്ങിയിരിക്കുന്നത്.തേയിലത്തോട്ടത്തിൽ മുഖത്തിന്റെ ഒരു ഭാഗം അടക്കം കടിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയാനാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307990/a-bear-is-suspected-to-have-attacked-and-killed-a-seven-year-old-boy)