---
title: "വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി"
english_title: "Lookout notice issued against rapper Vedan for allegedly harassing female doctor"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307829/lookout-notice-issued-against-rapper-vedan-for-allegedly-harassing-female-doctor"
published_at: "2025-08-11T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899b6d980588_vedan.jpg"
keywords: []
---

# വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

> **Lead Summary:** കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി.

## Article Content

കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി.

തൃക്കാക്കര പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഈ മാസം 18നാണ് വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരി​ഗണിക്കുന്നത്.കേസെടുത്തതിന് പിന്നാലെ വേടൻ ഒളിവിൽ പോകുകയായിരുന്നു. വനിതാ ഡോക്ടറുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. പെൺകുട്ടിയും വേടനും തമ്മിൽ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307829/lookout-notice-issued-against-rapper-vedan-for-allegedly-harassing-female-doctor)