---
title: "അജിത സത്യൻ തൊടുപുഴയുടെ " പ്രദവം"ത്തിന് നവപ്രതിഭ സാഹിത്യവേദിയുടെ സുവർണ്ണതൂലികാപുരസ്കാരം"
english_title: "Ajitha Sathyan Thodupuzha's "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307815/ajitha-sathyan-thodupuzhas-pradavam-wins-the-golden-pen-award-from-the-navapratibha-sahitya-vedi"
published_at: "2025-08-11T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899aa87b97d9_ajitha.jpg"
keywords: []
---

# അജിത സത്യൻ തൊടുപുഴയുടെ " പ്രദവം"ത്തിന് നവപ്രതിഭ സാഹിത്യവേദിയുടെ സുവർണ്ണതൂലികാപുരസ്കാരം

> **Lead Summary:** > അജിത സത്യൻ തൊടുപുഴയുടെ " പ്രദവം" കവിതാ സമാഹാരത്തിന് നവപ്രതിഭ സാഹിത്യവേദിയുടെ സുവർണ്ണതൂലികാപുരസ്കാരം ലഭിച്ചു.അജിത സത്യന്റെ മൂന്നാമത്തെ കവിതാസമാഹാരമാണ് പ്രദവം.

## Article Content

> അജിത സത്യൻ തൊടുപുഴയുടെ " പ്രദവം" കവിതാ സമാഹാരത്തിന് നവപ്രതിഭ സാഹിത്യവേദിയുടെ സുവർണ്ണതൂലികാപുരസ്കാരം ലഭിച്ചു.അജിത സത്യന്റെ മൂന്നാമത്തെ കവിതാസമാഹാരമാണ് പ്രദവം.

നവപ്രതിഭസാഹിത്യവേദിയുടെ അർദ്ധവാർഷികവും ഓണപ്പതിപ്പ് പ്രകാശനവും പുരസ്കാരവിതരണവും തിരുവനന്തപുരം തൈക്കാട് ചിത്തരഞ്ജൻ സ്മാരക ആഡിറ്റോറിയത്തിൽ വച്ച് ആഗസ്റ്റ് 8 - ന് നടന്നു.നവപ്രതിഭയുടെ പ്രസിഡന്റും ചീഫ് എഡിറ്ററുമായ ശരണ്യമൂർത്തിയുടെ നേതൃത്വത്തിലാണ് അത്യുജ്വലമായ ഈ ചടങ്ങ് നടന്നത്.

> പ്രസ്തുത ചടങ്ങിൽ "പ്രദവം" എന്ന കവിതാസമാഹാരത്തിന് മികച്ച കവിതാസമാഹാരത്തിനുള്ള 'സുവർണതൂലികാ പുരസ്കാരം, ലഭിച്ചു.പ്രശസ്ത ചലച്ചിത്രകാരം ശ്രീ ഗോപകുമാർ പുരസ്കാരം നൽകി. സിനിമ സീരിയൽ റിയാലിറ്റി ഷോ യൂട്യൂബ് താരം ശ്രീക്കുട്ടി മുകേഷ് മെഡൽ സമ്മാനിച്ചു.പ്രശസ്ത വ്യക്തികളും എഴുത്തുകാരും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴ വലിയവീട്ടിൽ കുമാരകർത്താവിന്റെയും മാധവിയമ്മയുടേയും മകളായ അജിത സത്യൻ നിരവധി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിട്ടുള്ള ആളാണ് .കവിതയ്ക്കു പുറമെ ഒരു ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുനക്കര രാമൻകുട്ടി അവാർഡ് തുടങ്ങി അനവധി സാഹിത്യപുരസ്കാരങ്ങൾ അജിത സത്യത്തിന് ലഭിച്ചിട്ടുണ്ട്.2024 -25 അഖിലേന്ത്യാ അവാർഡിൽ ടീച്ചേഴ്സ് കേരള ഘടകത്തിന്റെസാഹിത്യശ്രേഷ്ഠപുരസ്കാരം മന്ത്രി റോഷി അഗസ്റ്റിനിൽനിന്ന് സ്വീകരിച്ചുട്ടുണ്ട്.

ധാരാളം കവിതാസമാഹാരങ്ങളിൽ രചനകൾ വന്നിട്ടുണ്ട്. ആകാശവാണിയിൽ കവിതകൾ, മറ്റു ഗാനങ്ങൾ അവതരിപ്പിക്കുന്നു.ദീർഘകാലം അധ്യാപികയായിരുന്ന അജിത സത്യ യൂട്യൂബർ കൂടിയാണ് .ജയ്ഹിന്ദ്‌ ടിവിയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

> ഇനി ഇതാ പുതിയ ഒരു ആൽബത്തിലേക്കും ചുവടുവയ്ക്കുകയാണ്.ശ്രീ ഡാർവിൻ പിറവം സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന "സ്നേഹവീട് കേരളയുടെ" "അവൻ" എന്ന സിനിമയിൽ ഒരു കഥാപാത്രം ചെയ്യുന്നു.അതിന്റെ ഓഡിയോ ലോഞ്ചിംഗ് സെപ്റ്റംബർ 21 ന് പിറവം YMCA ഹാളിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307815/ajitha-sathyan-thodupuzhas-pradavam-wins-the-golden-pen-award-from-the-navapratibha-sahitya-vedi)