---
title: "ആശ്വാസം ; കാണാതായ രണ്ട് സ്‌കൂൾ കുട്ടികളെ കണ്ടെത്തി"
english_title: "Relief; Two missing school children found"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307742/Relief; Two missing school children found"
published_at: "2025-08-11T08:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689961af8d522_1000287909.png"
keywords: []
---

# ആശ്വാസം ; കാണാതായ രണ്ട് സ്‌കൂൾ കുട്ടികളെ കണ്ടെത്തി

> **Lead Summary:** കൊച്ചി: ആലുവയിൽനിന്ന് കാണാതായ രണ്ട് സ്‌കൂൾ കുട്ടികളെ കണ്ടെത്തി.

## Article Content

കൊച്ചി: ആലുവയിൽനിന്ന് കാണാതായ രണ്ട് സ്‌കൂൾ കുട്ടികളെ കണ്ടെത്തി.

കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ പന്ത്രണ്ടും പതിമൂന്നും വയസുള്ള വിദ്യാർത്ഥികളെയാണ് കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം നാല് മണി മുതൽ ഇരുവരേയും കാണാതായിരുന്നു. രണ്ട് പേരും സൈക്കിളും ബാഗുമായാണ് നാടുവിട്ടത്. ഇക്കാര്യം എഴുതിവച്ച കത്തും കണ്ടെത്തിയിരുന്നു.

സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. ആലുവയിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. എന്താണ് കുട്ടികൾ നാടുവിട്ടുപോവാനുള്ള സാഹചര്യമെന്ന് വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307742/Relief; Two missing school children found)