---
title: "ആമ്പല്ലൂരിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Ayurveda medical camp organized in Amballur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307614/ayurveda-medical-camp-organized-in-amballur"
published_at: "2025-08-10T12:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689842f2642cf_amballur.jpg"
keywords: []
---

# ആമ്പല്ലൂരിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്തും ആമ്പല്ലൂർ ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി അരയൻകാവിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്തും ആമ്പല്ലൂർ ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി അരയൻകാവിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പകർച്ചവ്യാധി പ്രതിരോധവും 'ആരോഗ്യലക്ഷ്‌മി' പദ്ധതിയുടെ വ്യാപനവും ലക്ഷ്യമിട്ട് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം കെ.വി. അനിത ഉദ്ഘാടനം ചെയ്‌തു. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് ജയശ്രീ പദ്‌മാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എം. ബഷീർ, ജലജാ മണിയപ്പൻ, വാർഡ് അംഗങ്ങളായ എ.പി. സുഭാഷ്, ഹസീനാ ഷാമൽ, ജെസി ജോയി, ജയന്തി റാവുരാജ്, സുനിതാ സണ്ണി, മെഡിക്കൽ ഓഫീസർ ഡോ. നീതു ജോൺസൺ എന്നിവർ സംസാരിച്ചു.ഡോക്ടർമാരായ ജിസ്‌മി, രമ്യ, നീതു ജോൺസൺ, അമൂല്യ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307614/ayurveda-medical-camp-organized-in-amballur)