---
title: "കാർ അപകടത്തിൽപ്പെട്ട്‌ അഞ്ച്‌ പേർക്ക് പരിക്ക്"
english_title: "Five people injured in car accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307611/five-people-injured-in-car-accident"
published_at: "2025-08-10T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68983db4ddd5c_accident9.jpg"
keywords: []
---

# കാർ അപകടത്തിൽപ്പെട്ട്‌ അഞ്ച്‌ പേർക്ക് പരിക്ക്

> **Lead Summary:** തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാർ അപകടത്തിൽപ്പെട്ട്‌ അഞ്ച്‌ പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗേറ്റിന്റെ മതിലിൽ കാർ ഇടിച്ചാണ്‌ അപകടമുണ്ടായത്‌.

## Article Content

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാർ അപകടത്തിൽപ്പെട്ട്‌ അഞ്ച്‌ പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗേറ്റിന്റെ മതിലിൽ കാർ ഇടിച്ചാണ്‌ അപകടമുണ്ടായത്‌.

മൂകാംബിക ദർശനം കഴിഞ്ഞ് വന്ന പോത്തൻകോട് അണ്ടൂർക്കോണം സ്വദേശികൾ സഞ്ചരിച്ചിരുന്ന മാരുതി കാർ ആണ് അപകടത്തിൽപെട്ടത്.

ഒരു പുരുഷനും നാല്  സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരുക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307611/five-people-injured-in-car-accident)