---
title: "വലഞ്ഞ് വലഞ്ഞ് നീങ്ങുന്നില്ലല്ലോ ; കൂത്താട്ടുകുളത്ത് ഗതാഗത കുരുക്ക് രൂക്ഷം"
english_title: "Traffic jams are severe in Koothattukulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307576/traffic-jams-are-severe-in-koothattukulam"
published_at: "2025-08-10T08:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898130083cbd_traffic.jpg"
keywords: []
---

# വലഞ്ഞ് വലഞ്ഞ് നീങ്ങുന്നില്ലല്ലോ ; കൂത്താട്ടുകുളത്ത് ഗതാഗത കുരുക്ക് രൂക്ഷം

> **Lead Summary:** കൂത്താട്ടുകുളം: ടൗണിൽ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലയ്ക്കുകയാണ്.രോഗിയുമായെത്തിയ ആംബുലൻസും ശനിയാഴ്ചയുണ്ടായ കുരുക്കിൽപെട്ടു.

## Article Content

കൂത്താട്ടുകുളം: ടൗണിൽ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലയ്ക്കുകയാണ്.രോഗിയുമായെത്തിയ ആംബുലൻസും ശനിയാഴ്ചയുണ്ടായ കുരുക്കിൽപെട്ടു.

വളരെനേരം എംസി റോഡിൽ സെൻട്രൽ കവലയിൽ രോഗിയുമായി ആംബുലൻസ് കിടന്നു. പിന്നീട് രാമപുരം കവലയിലും ആംബുലൻസ് കുരുക്കിൽപ്പെട്ട് കിടക്കേണ്ടിവന്നു.കൂത്താട്ടുകുളം ടൗണിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് വ്യാപാരി സംഘടനകൾ ആക്ഷേപമുന്നയിച്ചിരുന്നു.

കൂത്താട്ടുകുളം രാമപുരം കവലയിലും സെൻട്രൽ കവലയിലും ഗതാഗത നിയന്ത്രണത്തിന് പോലീസ് ഇല്ലാത്ത സ്ഥിതിയാണ്. വിഐപികളുടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ മാത്രമാണ് പോലീസ് എത്തുന്നത്. ഹോം ഗാർഡുകളുടെ സേവനവും പതിവായി ലഭിക്കുന്നില്ല. കൂത്താട്ടുകുളത്ത് ഗതാഗതനിയന്ത്രണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്നതാണ് പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307576/traffic-jams-are-severe-in-koothattukulam)