---
title: " പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിലേക്ക് കാർ പാഞ്ഞുകയറി അപകടം ; കാര്‍ ഇടിച്ചുകയറിയത് 15 വാഹനങ്ങളിലേക്ക്"
english_title: "Car crashes into parked two-wheelers; car hits 15 vehicles"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307574/car-crashes-into-parked-two-wheelers-car-hits-15-vehicles"
published_at: "2025-08-10T08:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68980d0a10f51_accident.jpg"
keywords: []
---

#  പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിലേക്ക് കാർ പാഞ്ഞുകയറി അപകടം ; കാര്‍ ഇടിച്ചുകയറിയത് 15 വാഹനങ്ങളിലേക്ക്

> **Lead Summary:** മരട് : കുണ്ടന്നൂരിലെ കോഫി ഷോപ്പിനുമുമ്പിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിലേക്ക് കാർ പാഞ്ഞുകയറി അപകടം.

## Article Content

മരട് : കുണ്ടന്നൂരിലെ കോഫി ഷോപ്പിനുമുമ്പിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിലേക്ക് കാർ പാഞ്ഞുകയറി അപകടം.

കുണ്ടന്നൂരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അലി കഫേ എന്ന കോഫി ഷോപ്പിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന 15 ഇരുചക്രവാഹനങ്ങളിലേക്കാണ് യുവാവ് ഓടിച്ച കാര്‍ ഇടിച്ചുകയറിയത്.വെള്ളി രാത്രി 11.30ഓടെയാണ് സംഭവം. കൊല്ലം അഞ്ചൽ സ്വദേശി മഹേഷും പെൺസുഹൃത്തും സഹോദരിയുമാണ് കാറില്‍ ഉണ്ടായിരുന്നത്.

ഇടിച്ചിട്ട വാഹനങ്ങൾക്കുമുകളിൽ കയറിയാണ് കാർ നിന്നത്.അപകടമുണ്ടായതിനുശേഷം ഇയാൾ കോഫി ഷോപ്പിലുണ്ടായിരുന്നവരോട് തട്ടിക്കയറുകയും വെല്ലുവിളിക്കുകയും ചെയ്തതായി പറയുന്നു. തുടർന്ന്, അവിടെ ഉണ്ടായിരുന്നവർ പൊലീസിനെ വിളിച്ചു. കാർ വരുന്നത് കണ്ട് ഓടിമാറിയതിനാലാണ് ആളുകള്‍ക്ക് ജീവഹാനി ഉണ്ടാകാതിരുന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചതിന് മഹേഷിനെതിരെ മരട് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307574/car-crashes-into-parked-two-wheelers-car-hits-15-vehicles)