---
title: " ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു ; രണ്ടുപേര്‍ അറസ്റ്റില്‍"
english_title: "Auto driver stabbed to death; two arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307570/auto-driver-stabbed-to-death-two-arrested"
published_at: "2025-08-10T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68980652e889a_arresrt.jpg"
keywords: []
---

#  ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു ; രണ്ടുപേര്‍ അറസ്റ്റില്‍

> **Lead Summary:** പേരൂര്‍ക്കട : ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. പേരൂര്‍ക്കട ഹാര്‍വ്വിപുരം സ്വദേശി ആദിത്യന്‍ ഉണ്ണിക്കുട്ടന്‍ , മണക്കാട് സ്വദേശി സൂര്യനാരായണന്‍ എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തതത്.

## Article Content

പേരൂര്‍ക്കട : ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. പേരൂര്‍ക്കട ഹാര്‍വ്വിപുരം സ്വദേശി ആദിത്യന്‍ ഉണ്ണിക്കുട്ടന്‍ , മണക്കാട് സ്വദേശി സൂര്യനാരായണന്‍ എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തതത്.

ദിവസങ്ങൾക്ക്മുൻപേ നെടുമങ്ങാട്ടേക്ക് പോകുന്ന ബസ് വെയിറ്റിങ് ഷെഡിനുസമീപത്തായിരുന്നു സംഭവം. പ്രതികള്‍ അടിപിടികൂടുന്നതിനിടയിൽ പിടിച്ചുമാറ്റാന്‍ ചെന്നതായിരുന്നു ഓട്ടോഡ്രൈവറായ പേരൂര്‍ക്കട സ്വദേശി അനീഷ്.

ഇതിനിടെ ഇരുവരും ചേര്‍ന്ന് അനീഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ പേരൂര്‍ക്കട എസ്എച്ച്ഒ എം ഉമേഷ്, എസ് ഐ ആശാചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307570/auto-driver-stabbed-to-death-two-arrested)