---
title: "ലോറിക്ക് പിറകിൽ മിനി ലോറി ഇടിച്ച് അപകടം ;  രണ്ടുപേർക്ക് ദാരുണാന്ത്യം"
english_title: "Mini lorry crashes into back of lorry; two people die in tragic accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307531/mini-lorry-crashes-into-back-of-lorry-two-people-die-in-tragic-accident"
published_at: "2025-08-09T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689767ab7742f_accidet.jpg"
keywords: []
---

# ലോറിക്ക് പിറകിൽ മിനി ലോറി ഇടിച്ച് അപകടം ;  രണ്ടുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം: ലോറിക്ക് പിറകിൽ മിനി ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പടപറമ്പ് സ്വദേശി മുഹമ്മദ്‌ ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്.

## Article Content

മലപ്പുറം: ലോറിക്ക് പിറകിൽ മിനി ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പടപറമ്പ് സ്വദേശി മുഹമ്മദ്‌ ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് കോഴിക്കോട് - തൃശൂർ ദേശീയപാതയില്‍ അപകടം ഉണ്ടായത്. കല്ലുമായി പോകുന്ന ലോറിയുടെ പിറകില്‍ മിനിലോറി ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ മിനിലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307531/mini-lorry-crashes-into-back-of-lorry-two-people-die-in-tragic-accident)