---
title: "കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു"
english_title: "Accident: Young welding workshop employee dies in car-bike collision"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307449/accident-young-welding-workshop-employee-dies-in-car-bike-collision"
published_at: "2025-08-09T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689702351c067_accident5.jpg"
keywords: []
---

# കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു

> **Lead Summary:** കോട്ടയം: ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം മാലയിപറമ്പിൽ അഭിജിത്ത് ആണ് മരിച്ചത്.

## Article Content

കോട്ടയം: ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം മാലയിപറമ്പിൽ അഭിജിത്ത് ആണ് മരിച്ചത്.

കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിൽ രാവിലെ 8.30നായിരുന്നു അപകടം.കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകവെയാണ് അപകടം. അഭിജിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കിടങ്ങൂർ എൽഎൽഎം ആശുപത്രിയിലേയ്ക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307449/accident-young-welding-workshop-employee-dies-in-car-bike-collision)