---
title: "നിയന്ത്രണം വിട്ട ഇരുചക്രവാഹനം പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു"
english_title: "Youth injured after out-of-control two-wheeler hits post"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307427/youth-injured-after-out-of-control-two-wheeler-hits-post"
published_at: "2025-08-09T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896f13bc03af_accident.jpg"
keywords: []
---

# നിയന്ത്രണം വിട്ട ഇരുചക്രവാഹനം പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു

> **Lead Summary:** പാലക്കാട്: നിയന്ത്രണം വിട്ട ഇരുചക്രവാഹനം പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. പാലക്കാട് ഇന്നലെ രാത്രിയായിരുന്നു സംഭവം. പനമണ്ണ പെരുംകുളം വീട്ടിൽ ജലീലിനാണ് പരിക്കേറ്റത്.

## Article Content

പാലക്കാട്: നിയന്ത്രണം വിട്ട ഇരുചക്രവാഹനം പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. പാലക്കാട് ഇന്നലെ രാത്രിയായിരുന്നു സംഭവം. പനമണ്ണ പെരുംകുളം വീട്ടിൽ ജലീലിനാണ് പരിക്കേറ്റത്.

വാണിയംകുളം കോതകുർശ്ശി റോഡിൽ കോയൂർ വായനശാലയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. വാണിയംകുളത്തു നിന്നും പനമണ്ണയിലെ വീട്ടിലേക്ക് പോകുന്നതിനിടെ കോതയൂർ വായനശാലയ്ക്ക് സമീപത്തെ ഇറക്കത്തിൽ നിന്നും നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്. ജലീലിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307427/youth-injured-after-out-of-control-two-wheeler-hits-post)