---
title: " സ്വര്‍ണ്ണക്കള്ളക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ നടപടി ; സര്‍വീസിൽ നിന്ന് പിരിച്ചുവിട്ടു"
english_title: "Action taken against customs officer who was involved in gold smuggling; dismissed from service"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307328/action-taken-against-customs-officer-who-was-involved-in-gold-smuggling-dismissed-from-service"
published_at: "2025-08-08T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68961bda3998d_kochi.jpg"
keywords: []
---

#  സ്വര്‍ണ്ണക്കള്ളക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ നടപടി ; സര്‍വീസിൽ നിന്ന് പിരിച്ചുവിട്ടു

> **Lead Summary:** കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ നടപടി. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെ സര്‍വീസിൽ നിന്ന് പിരിച്ചുവിട്ടു.

## Article Content

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ നടപടി. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെ സര്‍വീസിൽ നിന്ന് പിരിച്ചുവിട്ടു.

തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വർണക്കളളക്കടത്തിന് ഒത്താശ ചെയ്തതിനാണ് അനീഷിനെതിരെ നടപടി. കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണറാണ് അനീഷിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്.

തിരുവനന്തപുരം വിമാനത്താവളം വഴി 2023ൽ നാലരക്കിലോ സ്വർണം കടത്താൻ ഒത്താശ ചെയ്തെന്നാണ് കേസ്. സസ്പെഷനിലായിരുന്ന ഉദ്യോഗസ്ഥൻ സ‍ർവീസിൽ തിരികെ കയറിയിരുന്നു. അന്വേഷണം പൂർത്തിയയതോടെയാണ് പിരിച്ചുവിടാൻ ഉത്തരവിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307328/action-taken-against-customs-officer-who-was-involved-in-gold-smuggling-dismissed-from-service)