---
title: "പെൺസുഹൃത്തിനെ കളിയാക്കിയതിൻ്റെ പേരിൽ മർദ്ദിച്ചു ; ക്ലാസ് മുറിയിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം"
english_title: "Student brutally beaten in classroom for making fun of girlfriend"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307232/student-brutally-beaten-in-classroom-for-making-fun-of-girlfriend"
published_at: "2025-08-08T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895a55dc70aa_attack.jpg"
keywords: []
---

# പെൺസുഹൃത്തിനെ കളിയാക്കിയതിൻ്റെ പേരിൽ മർദ്ദിച്ചു ; ക്ലാസ് മുറിയിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം

> **Lead Summary:** തിരുവനന്തപുരം : വിദ്യാർഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമർദ്ദനം. പെൺസുഹൃത്തിനെ കളിയാക്കിയതിൻ്റെ പേരിൽ മർദ്ദിച്ചു എന്നാണ് പരാതി.

## Article Content

തിരുവനന്തപുരം : വിദ്യാർഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമർദ്ദനം. പെൺസുഹൃത്തിനെ കളിയാക്കിയതിൻ്റെ പേരിൽ മർദ്ദിച്ചു എന്നാണ് പരാതി.

സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു മർദ്ദനം. കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിലെ രണ്ടാം വർഷ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.ഇന്നലെയാണ് ക്രൂരമായ സംഭവം ഉണ്ടായത്

സംഭവത്തിൽ വിദ്യാർത്ഥിയുടെ വലതു കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. തലയ്ക്കും പരിക്കുണ്ട്.മർദ്ദനമേറ്റ കുട്ടിയുടെ അമ്മ സ്‌കൂളിലെ പിടിഎ പ്രസിഡന്റാണ്. നിലവിൽ കുട്ടി കല്ലമ്പലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുട്ടിയെ ഉപദ്രവിക്കുമെന്ന് മർദ്ദിച്ച കുട്ടി സഹപാഠിക്ക് ഫോണിൽ സന്ദേശം അയച്ചെന്നും അമ്മ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307232/student-brutally-beaten-in-classroom-for-making-fun-of-girlfriend)