---
title: " കാൽ വഴുതി ഒഴുക്കിൽപ്പെട്ടതാണോ?  മൂന്ന് കാട്ടാനകളുടെ ജഡം കണ്ടെത്തി"
english_title: "Did they slip and fall into the river? Bodies of three wild elephants found"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307221/did-they-slip-and-fall-into-the-river-bodies-of-three-wild-elephants-found"
published_at: "2025-08-08T12:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68959bb306fd4_elephant.jpg"
keywords: []
---

#  കാൽ വഴുതി ഒഴുക്കിൽപ്പെട്ടതാണോ?  മൂന്ന് കാട്ടാനകളുടെ ജഡം കണ്ടെത്തി

> **Lead Summary:** കോതമംഗലം: പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്തിലും കണ്ടൻപാറയിലും കാലടി പ്ലാന്റേഷൻ്റെ ആറാംബ്ലോക്കിൽ തോട്ടിലുംമൂന്ന് കാട്ടാനകളുടെ ജഡം കണ്ടെത്തി. വ്യാഴം രാവിലെയാണ് ആനകളുടെ ജഡം കണ്ടത്.

## Article Content

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്തിലും കണ്ടൻപാറയിലും കാലടി പ്ലാന്റേഷൻ്റെ ആറാംബ്ലോക്കിൽ തോട്ടിലുംമൂന്ന് കാട്ടാനകളുടെ ജഡം കണ്ടെത്തി. വ്യാഴം രാവിലെയാണ് ആനകളുടെ ജഡം കണ്ടത്.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനപാലകർ എത്തി ജഡങ്ങൾ കരയ്ക്കകയറ്റി മലയാറ്റൂർ ഡിഎഫ്ഒ പി കാർത്തിക്കിൻ്റെ നേതൃത്വത്തിൽ പോസ‌് മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. കാലടി പ്ലാൻ്റേഷനിലും പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്തിലും കണ്ടത് പിടിയാനകളെയാണ്. കണ്ടൻപാറയിലേത് കൊമ്പനാണ്.

കാലടി പ്ലാന്റേഷനിൽ വ്യാഴം രാവിലെ ജോലിക്കെത്തിയ തോട്ടംതൊഴിലാളികളാണ് ആറാംബ്ലോക്കിൽ തോട്ടിൽ ചരിഞ്ഞനിലയിൽ ആനയെ കണ്ടത്. ഇവരാണ് വനപാലകരെ അറിയിച്ചത്. പരിശോധനയിൽ 10നും 15നും ഇടയിൽ പ്രായമുള്ള ആനയാണെന്നാണ് മനസ്സിലായത്.

വനാന്തരങ്ങളിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയിൽ പാറക്കെട്ടുകളിൽനിന്ന് കാൽ വഴുതിവീണ് ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തുമെന്ന് വനപാലകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307221/did-they-slip-and-fall-into-the-river-bodies-of-three-wild-elephants-found)