---
title: "മോഷണശ്രമത്തിനിടെ മൊബൈൽ ഭണ്ഡാരത്തിൽ വീണു ; ഫോണെടുക്കാൻ ശ്രമിക്കവെ മോഷ്ടാവ് പിടിയിൽ"
english_title: "Mobile phone falls into vault during theft attempt; Thief caught while trying to retrieve phone"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307202/mobile-phone-falls-into-vault-during-theft-attempt-thief-caught-while-trying-to-retrieve-phone"
published_at: "2025-08-08T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895908be7087_theft.jpg"
keywords: []
---

# മോഷണശ്രമത്തിനിടെ മൊബൈൽ ഭണ്ഡാരത്തിൽ വീണു ; ഫോണെടുക്കാൻ ശ്രമിക്കവെ മോഷ്ടാവ് പിടിയിൽ

> **Lead Summary:** എറണാകുളം: മോഷണശ്രമത്തിനിടെ മൊബൈൽ ഭണ്ഡാരത്തിൽ വീണു. ഫോണെടുക്കാൻ ശ്രമിക്കവെ മോഷ്ടാവ് പിടിയിൽ.

## Article Content

എറണാകുളം: മോഷണശ്രമത്തിനിടെ മൊബൈൽ ഭണ്ഡാരത്തിൽ വീണു. ഫോണെടുക്കാൻ ശ്രമിക്കവെ മോഷ്ടാവ് പിടിയിൽ.

ആരക്കുഴ സെയ്ന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിലെ ഭണ്ഡാരത്തിൽനിന്ന് പണം കവരാനായി എത്തിയതാണ് മോഷ്‌ടാവ്. മോഷണ ശ്രമത്തിനിടെ അബദ്ധത്തിൽ ആളുടെ മൊബൈൽ ഫോൺ ഭണ്ഡാരത്തിലേക്ക് വീണു. ഫോണെടുക്കാൻ മറ്റുവഴിയില്ലാതായതോടെ തൂമ്പ ഉപയോഗിച്ച് ഭണ്ഡാരം തകർക്കാൻ ശ്രമം തുടങ്ങി.

ഈ ശബ്ദം കേട്ട് സമീപവാസികൾ ഉണരുകയും മോഷ്ടാവിനെ കൈയോടെ പിടികൂടുകയും ചെയ്തു. മൂവാറ്റുപുഴ വെള്ളൂർക്കുന്നം മുടവൂർ വെട്ടിക്കാക്കുടിയിൽ മുരളി (46) ആണ് പിടിയിലായത്.

ബുധനാഴ്‌ച പുലർച്ചെ ഒന്നിനാണ് കാന്തം ഉപയോഗിച്ച് മലേക്കുരിശുപള്ളിയുടെ താഴെയും പള്ളിയുടെ മുൻഭാഗത്തുമുള്ള ഭണ്ഡാരങ്ങളിൽ നിന്നും പണം കവർന്നത്. ഇതിനിടെയാണ് ഫോൺ വീണതും പ്രതി പിടിയിലാകുന്നതും.നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ട‌ർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307202/mobile-phone-falls-into-vault-during-theft-attempt-thief-caught-while-trying-to-retrieve-phone)